ശ്രീധരൻ പിള്ള മിസോറം ഗവർണർ

ന്യൂഡല്‍ഹി: ​കേരളത്തിലെ ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക്​ പിറകെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ പി.എസ്. ശ്രീധരന ്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു രാഷ്​​്ട്രപതി ഭവൻ വാർത്തക്കുറിപ്പിറക്കി. നേര​േത്ത ബി.ജെ.പി സംസ്​ഥാന പ് രസിഡൻറായിരുന്ന കുമ്മനം രാജശേഖരൻ മിസോറം ഗവർണർ സ്ഥാനം രാജിവെച്ചതിന​ുശേഷം നടക്കുന്ന നിയമനമാണ്​ ശ്രീധരൻ പിള്ള യുടേത്​.

ജമ്മു-കശ്​മീരും ലഡാക്കും ഇൗ മാസാവസാനം പ്രത്യേക കേന്ദ്ര ഭരണപ്രദേശങ്ങളായി ഒൗദ്യോഗികമായി മാറാനി രിക്കേ നിലവിലുള്ള ഗവർണർ സത്യപാൽ മലിക്കിനെ മാറ്റി പകരം ഗിരീഷ്​ ചന്ദ്ര മുർമുവിനെ ജമ്മു-കശ്​മീർ ​െലഫ്റ്റനൻറ്​ ഗവര്‍ണറായി നിയമിച്ചു. രാധാകൃഷ്ണ മാഥൂറായിരിക്കും പുതുതായി നിലവിൽ വരുന്ന ലഡാക്ക്​ കേന്ദ്ര ഭരണപ്രദേശത്തി​​െൻറ പ്രഥമ ​െലഫ്റ്റനൻറ്​ ഗവര്‍ണർ. സത്യപാല്‍ മലിക്കിനെ ഗോവയിലേക്ക്​ മാറ്റി.

മിസോറം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള. കേരളത്തിലെ ബി.ജെ.പി തോൽവിയുമായി ബന്ധപ്പെട്ട വാർത്തസമ്മേളനം നടത്തിയതിന്​ പിറകെയാണ്​ രാഷ്​ട്രപതിഭവനിൽ നിന്ന്​ ഗവർണർ നിയമന അറിയിപ്പ്​ അപ്രതീക്ഷിതമായി പിള്ളക്ക്​ ലഭിക്കുന്നത്​. 2018-19 കാലയളവിൽ കുമ്മനം രാജശേഖരൻ മിസോറം ഗവര്‍ണറാകും മുമ്പ്​ 2011^14 കാലയളവിൽ കോൺഗ്രസ്​ നേതാവ്​ വക്കം പുരുഷോത്തമനും അവിടെ ഗവർണറായിരുന്നിട്ടുണ്ട്​.ആലപ്പുഴ വെണ്മണി സ്വദേശിയായ ശ്രീധരന്‍ പിള്ള കോഴിക്കോട് ഗവ.​ ലോ കോളജില്‍നിന്ന് നിയമബിരുദം നേടി മലബാറിൽതന്നെ അഭിഭാഷകനായി പ്രാക്​ടീസ്​ ചെയ്യുകയായിരുന്നു.

2003ലും ശ്രീധരന്‍ പിള്ള ബി.ജെ.പി പ്രസിഡൻറായിരുന്നു. സജീവ രാഷ്​ട്രീയത്തിൽനിന്നും മാറിനിൽക്കേണ്ടി വരുന്ന ഗവർണർ പദവിയിലേക്ക്​ കുമ്മനം രാജശേഖരൻ പോയപ്പോഴാണ്​ ശ്രീധരൻപിള്ള വീണ്ടും പ്രസിഡൻറാകുന്നത്​. കേരളത്തിലെ ബി.ജെ.പി നേതൃപദവിയിലേക്ക്​ കുമ്മനം തിരി​ച്ചെത്തുമോ എന്ന ചർച്ചകൾ നിലനിൽക്കുന്നതിനിടയിലാണ്​ സജീവ​ രാഷ്​ട്രീയത്തിൽ നിന്ന്​ പിള്ളയെ മാറ്റി മിസോറമിലേക്ക്​ വിടാൻ ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാ തീരുമാനിച്ചത്​​.

Tags:    
News Summary - P.S Sreedharan pilla mizoram governer-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.