ശശികല വിഭാഗത്തിന്​ തൊപ്പി; പനീർ ​ശെൽവത്തിന്​ ഇലക്​ട്രിക്​ പോസ്​റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ ആർ.കെ നഗർ  ഉപതെരഞ്ഞെടുപ്പില്‍ ശശികല വിഭാഗം തൊപ്പി തെരഞ്ഞെടുപ്പ് ചിഹ്നമായി തെരഞ്ഞെടുത്തു. എ.െഎ.എ.ഡി.എം.കെ അമ്മ എന്ന പേരിലാണ്പാർട്ടി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുക. ഒ. പനീർ ശെൽവം വിഭാഗം ഇലക്ട്രിക് പോസ്റ്റാണ്  ചിഹ്നമായി തെരഞ്ഞെടുത്തത്. ‘രണ്ടില’ ചിഹ്നം മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരുവിഭാഗങ്ങൾക്കും സ്വതന്ത്ര ചിഹ്നം തെരഞ്ഞെടുക്കാൻ സമയം അനുവദിക്കുകയായിരുന്നു. ശശികല വിഭാഗത്തിന് ആദ്യം ഒാേട്ടാറിക്ഷയാണ് അനുവദിച്ചത്. എന്നാൽ ആവശ്യപ്പെട്ട പ്രകാരം തൊപ്പി ചിഹ്നം അനുവദിക്കുകയായിരുന്നു.

എ.െഎ.എ.ഡി.എം.കെയുടെ ചിഹ്നമായ ‘രണ്ടില’ ചിഹ്നത്തിനായി ഇരുവിഭാഗവും അവകാശമുന്നയിച്ചതിനെ തുടർന്ന് ‘രണ്ടില’ തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിക്കുകയായിരുന്നു.  എ.െഎ.എ.ഡി.എം.കെ എന്ന പേരും ഉപയോഗിക്കാൻ പാടില്ലെന്നും കമ്മീഷൻ ഉത്തരവിട്ടിരുന്നു. പനീർ ശെൽവം വിഭാഗം പാർട്ടിക്ക്  ‘പുരട്ചി തലൈവി അമ്മ’ എ.െഎ.എ.ഡി.എം.കെ എന്നാണ് പേര് നൽകിയിരിക്കുന്നത്.

ആർ.കെ നഗർ തെരഞ്ഞെടുപ്പിൽ മാത്രമാണ് ‘രണ്ടില’ചിഹ്നവും പാർട്ടി പേരും മരവിപ്പിച്ചിരിക്കുന്നത്. ഭവിയിൽ കൂടുതൽ വാദം കേട്ട ശേഷം ചിഹ്നം ആർക്ക് കൊടുക്കണമെന്ന് കമീഷൻ അന്തിമ തീരുമാനമെടുക്കും.

പാർട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരനാണ് എ.ഐ.എ.ഡി.എം.കെയുടെ സ്ഥാനാർഥി. പനീര്‍ശെല്‍വം വിഭാഗത്തി​െൻറ നേതൃത്വത്തിൽ  ഇ. മധുസൂദനനും മത്സരിക്കുന്നു. ഡി.എം.കെ സ്ഥാനാർഥിയായി  മരുതുഗണേഷും ബി.ജെ.പിക്ക് വേണ്ടി ഗംഗൈഅമരനും മത്സര രംഗത്തുണ്ട്. ജയലളിതയുടെ അഹോദര പുത്രി ദീപ ജയകുമാർ ‘എം.ജി.ആര്‍.അമ്മ ദീപ പേരവൈ’ എന്ന പേരിൽ രൂപീകരിച്ച പാർട്ടി സ്ഥാനാർഥിയായും രംഗത്തുണ്ട്.

Tags:    
News Summary - PS Gets Electric Pole Symbol, 'Auto' Symbol to Sasikala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.