ജെ.എൻ.യു അക്രമം: കേന്ദ്രസർക്കാർ സമിതിയിൽ നിന്നും പ്രൊഫ. സി.പി ചന്ദ്രശേഖർ രാജിവെച്ചു

ന്യൂഡൽഹി: ജെ.എൻ.യുവിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരായ അക്രമത്തിൽ പ്രതിഷേധിച്ച്​ സാമ്പത്തിക വിവരങ്ങ ള്‍ അവലോകനം ചെയ്യുന്നതിനുളള കേന്ദ്ര സര്‍ക്കാര്‍ സമിതിയില്‍ നിന്നും ​ജെ.എൻ.യു െപ്രാഫസർ രാജിവെച്ചു. സ്റ്റാസ്റ് റിക്‌സ് മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ നിന്ന്​ ​െപ്രഫസര്‍ സി.പി.ചന്ദ്രശേഖറാണ്​ രാജിവെച്ചത്.

സാമ്പത്തിക വിവരങ്ങൾ അവലോകനം ചെയ്യുന്നതിനായി സമിതിയുടെ ആദ്യ യോഗം ബുധനാഴ്​ച ചേരാനിരിക്കെയാണ്​ പ്രൊഫ.ചന്ദ്രശേഖറി​​​​െൻറ രാജി.
ജെ.എന്‍.യുവിൽ നിലവിലുള്ള സാഹചര്യത്തിൽ നാളെ നടക്കുന്ന യോഗത്തിൽ പ​ങ്കെടുക്കാൻ കഴിയില്ലെന്നും ഈ സാഹചര്യങ്ങളില്‍, സമിതിക്ക് ദുര്‍ബലപ്പെട്ട ഒരു സാറ്റിസ്റ്റിക്കല്‍ സിസ്റ്റത്തി​​​​െൻറ വിശ്വാസ്യത പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നും​ അദ്ദേഹം രാജിക്കത്തിലൂടെ അറിയിച്ചു.

​െ.എന്‍.യുവിൽ നടന്ന അക്രമം സിസ്റ്റത്തിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തി. നമ്മള്‍ മറ്റൊരു ലോകത്താണ് ജീവിക്കുന്നതെന്ന തോന്നലാണ് ഇതിലൂടെയുണ്ടായത്. വിശ്വാസം നഷ്ടപ്പെട്ട ഒരു സര്‍ക്കാരിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടാണെന്ന് സി.പി.ചന്ദ്രശേഖര്‍ രാജിക്ക് ശേഷം പ്രതികരിച്ചു.

ശക്തമായതും വിശ്വസനീയവുമായ സ്ഥിതിവിവരക്കണക്ക് കെട്ടിപ്പടുക്കുന്നതിനായി മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ വളരെയധികം ശ്രമിച്ചിട്ടുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഇപ്പോള്‍ സമിതിയുടെ സ്വയംഭരണാധികാരം കുറച്ചതില്‍ നിര്‍ഭാഗ്യകരമാണ്. നന്നായി മുന്നോട്ട് പോയിരുന്ന ഒരു സംവിധാനം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. ഈ സാഹചര്യങ്ങളില്‍ എനിക്ക് ഈ സമിതിയില്‍ തുടരാന്‍ കഴിയില്ലെന്നും അദ്ദേഹം രാജിക്കത്തില്‍ പറയുന്നു.

Tags:    
News Summary - Professor Quits Government Panel On Data, Concerned Over JNU "Situation" - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.