ന്യൂഡൽഹി: അസമിൽ ദേശീയ പൗരത്വപ്പട്ടിക തയാറാക്കാൻ തീരുമാനിച്ചതോടെ അത് പൂരിപ്പി ച്ചുനൽകുന്നതിൽ ആയിരങ്ങളെ സഹായിച്ചയാളാണ് ഷാജഹാൻ അലി അഹ്മദ്. ഒടുവിൽ കഴിഞ്ഞമാ സാവസാനം പട്ടിക പുറത്തുവന്നപ്പോൾ ഷാജഹാൻ അടക്കം കുടുംബത്തിലെ 33 പേരിൽ 30 പേരും പുറത് തായി.
യഥാർഥ ഇന്ത്യക്കാരെ പോലും വിദേശികളായി മുദ്രകുത്തുന്ന ട്രൈബ്യൂണലിനെതിരെ അന്വേഷണം നടത്തുന്നതിന് ഉന്നതതല സമിതി രൂപവത്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ട്രൈബ്യൂണലിലെ മിക്ക ജീവനക്കാരും രാഷ്ട്രീയ സമ്മർദത്തിൽപെട്ട് അഴിമതി നടത്തുന്നവരാണെന്നും അവരിൽനിന്ന് നീതി കിട്ടില്ലെന്ന് ഉറപ്പാണെന്നും അഹ്മദ് പറഞ്ഞു.
അസമിൽ ബി.ജെ.പി അധികാരത്തിൽവന്ന ശേഷം ട്രൈബ്യൂണലിെൻറ പ്രവർത്തനത്തിലും കാര്യമായ മാറ്റം വന്നതായും അദ്ദേഹം ആരോപിച്ചു.
ദേശീയ പൗരത്വപ്പട്ടികയിൽനിന്ന് പുറത്തായ 19 ലക്ഷം പേരിൽ ഏറിയ പങ്കും കൃത്യമായ രേഖകൾ ഹാജരാക്കിയവരാണെന്ന് അഹ്മദ് വ്യക്തമാക്കി. അഹ്മദിെൻറ നേതൃത്വത്തിലുള്ള 5,000ത്തോളം വളൻറിയർമാർ വഴി ലക്ഷത്തിലധികം പേർക്ക് അപേക്ഷകൾ ശരിയാക്കി നൽകിയിട്ടുണ്ട്. ഇതിൽ ഒരാൾപോലും 1971 മുതലുള്ള രേഖകൾ ഹാജരാക്കാത്തവരായി ഇല്ലെന്ന് അഹ്മദ് വ്യക്തമാക്കി. താനടക്കം കുടുംബത്തിലെ പട്ടികയിൽനിന്ന് പുറംതള്ളപ്പെട്ട 30 പേരും 1934 മുതലുള്ള രേഖകൾ ഹാജരാക്കിയവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തേൻറതടക്കമുള്ളവരുടെ പേരുകൾ ഒഴിവാക്കപ്പെട്ടതിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും അഹ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.