representative image
ഹരിയാനയിൽ സ്വകാര്യ സ്കൂൾ ഉടമയെ വെടിവെച്ച് കൊലപ്പെടുത്തി
ജിന്ദ്: പ്രഭാത നടത്തത്തിനിടെ സ്വകാര്യ സ്കൂൾ ഉടമയെ മൂന്ന് പേർ ചേർന്ന് വെടിവെച്ച് കൊലപ്പെടുത്തി. ഹരിയാന ജിന്ദിലെ അലിപുരയിലാണ് സംഭവം. അലേവാ ഗ്രാമത്തിൽ താമസിക്കുന്ന സുരേഷ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 25 വർഷമായി അലിപുരയിൽ സ്വകാര്യ സ്കൂൾ നടത്തുകയായിരുന്നു സുരേഷ്.
അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രഭാതനടത്തത്തിനിടെ മൂന്ന് പേർ ചേർന്ന് സുരേഷിനെ തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു. പ്രതികൾ ഉടൻ രക്ഷപ്പെട്ടു.
2018 ൽ റോഹ്തകിലെ നേക്കിറാം കോളജിനടുത്തുണ്ടായ കൊലപാതകകേസിലെ പ്രധാന സാക്ഷിയായിരുന്നു സുരേഷ്. അദ്ദേഹത്തിന്റെ ബന്ധുവാണ് അന്ന് കുത്തേറ്റ് മരിച്ചത്. കേസിനായി അടുത്തദിവസങ്ങളിൽ കോടതിയിൽ ഹാജരാകാനിരിക്കെയാണ് കൊലപാതകം. സംഭവത്തിന് പിന്നിൽ പഴയകേസിലെ പ്രതികളാണെന്ന് ബന്ധുക്കൾ ആരോപിച്ചു. അക്രമികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.
അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.