ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ ബു​ധ​നാ​ഴ്ച ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം

സർക്കാർ ചർച്ചക്ക്; പ്രതിപക്ഷം രാജിക്ക്

ന്യൂ​ഡ​ൽ​ഹി: സ​മ​രം ക​ത്തി​പ്പി​ടി​ച്ച​തോ​ടെ പ്ര​തി​രോ​ധ​ത്തി​ലാ​യ കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്റി​ന​ക​ത്ത് പ്ര​തി​പ​ക്ഷ​വു​മാ​യും പു​റ​ത്ത് സി.​ജെ.​പി​യു​മാ​യും (കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി) ച​ർ​ച്ച​ക്ക് സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. എ​ന്നാ​ൽ, കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി​യാ​ണ് ആ​ദ്യം ​വേ​ണ്ട​തെ​ന്ന് പ്ര​തി​പ​ക്ഷ​വും സി.​ജെ.​പി​യും നി​ല​പാ​ട് ക​ടു​പ്പി​ച്ചു. നീ​റ്റ് പേ​പ്പ​ർ ചോ​ർ​ച്ച​യെ​ച്ചൊ​ല്ലി വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന്റെ മൂ​ന്നാം നാ​ളും പാ​ർ​ല​മെ​ന്റ് സ്തം​ഭി​ച്ച​തി​നി​ടെ തി​ങ്ക​ളാ​ഴ്ച സി.​ജെ.​പി മാ​ർ​ച്ചി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ ന​ട​ന്ന അ​തി​​ക്ര​മ​ങ്ങ​ൾ അ​ട​ക്കം ച​ർ​ച്ച ചെ​യ്യാ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​രു​സ​ഭ​ക​​ളെ​യും അ​റി​യി​ച്ചു. എ​ന്നാ​ൽ, കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​​ന്ത്രി ധ​ർ​​മേ​ന്ദ്ര ​പ്ര​ധാ​ന്റെ രാ​ജി​യാ​ണ് ആ​ദ്യം വേ​ണ്ട​തെ​ന്നും അ​തി​നു​ശേ​ഷം മ​തി ച​ർ​ച്ച​​യെ​ന്നും പ്ര​തി​പ​ക്ഷം വ്യ​ക്ത​മാ​ക്കി. ഇ​രു​കൂ​ട്ട​രും സ​മ​വാ​യ​ത്തി​ലെ​ത്താ​തെ വ​ന്ന​തോ​ടെ പ്ര​തി​പ​ക്ഷം ഇ​രു​സ​ഭ​ക​ളും ബു​ധ​നാ​ഴ്ച​യും സ്തം​ഭി​പ്പി​ച്ചു.

നീ​റ്റ് പേ​പ്പ​ർ ചോ​ർ​ച്ച​യെ​ക്കു​റി​ച്ചും അ​തി​നെ​തി​രാ​യ സ​മ​ര​ത്തെ നേ​രി​ട്ട​തി​നെ കു​റി​ച്ചും ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്ന് ലോ​ക്സ​ഭ​യി​ലാ​ണ് കേ​​ന്ദ്ര പാ​ർ​ല​മെ​ന്റ​റി കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു ആ​ദ്യം പ​റ​ഞ്ഞ​ത്. എ​ല്ലാ പാ​ർ​ട്ടി​ക​ളു​ടെ​യും നേ​താ​ക്ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ച​ർ​ച്ച​യു​ടെ രീ​തി, തീ​യ​തി, സ​മ​യം എ​ന്നി​വ സ്പീ​ക്ക​ർ തീ​രു​മാ​നി​ക്ക​ട്ടെ. സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ജ​ന​ങ്ങ​ൾ അ​റി​യേ​ണ്ട​തി​നാ​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച​ക്ക് സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്നും റി​ജി​ജു കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​വ് കെ.​സി. വേ​ണു​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​വി​ഷ​യം കോ​ൺ​ഗ്ര​സി​നും ബി.​ജെ.​പി​ക്കു​മി​ട​യി​ലു​ള്ള വി​ഷ​യ​മ​ല്ലെ​ന്നും ഇ​രു​കൂ​ട്ട​രും തീ​ർ​ത്താ​ൽ മ​തി​യാ​വി​ല്ലെ​ന്നും പ​റ​ഞ്ഞ് സ​മാ​ജ് വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് ത​ങ്ങ​​ളോ​ട് കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​ത്ത സ്പീ​ക്ക​റു​ടെ ന​ട​പ​ടി ചോ​ദ്യം ചെ​യ്തു. സ​ർ​ക്കാ​ർ സ​മ​ര​ത്തെ കൈ​കാ​ര്യം ചെ​യ്ത​ത് മോ​ശ​മാ​യ രീ​തി​യി​ലാ​ണ്. പെ​ൺ​കു​ട്ടി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ൾ ​പോ​ലും വ​ലി​ച്ചു​കീ​റി. യു​വാ​ക്ക​ൾ​ക്കു​​വേ​ണ്ടി പു​റ​ത്ത് സം​സാ​രി​ക്കാ​ൻ ക​ഴി​യു​ന്ന പ്ര​ധാ​ന​മ​​ന്ത്രി​ക്ക് എ​ന്തു​കൊ​ണ്ട് ഇ​വി​ടെ സം​സാ​രി​ച്ചു​കൂ​ടെ​ന്ന് അ​ഖി​ലേ​ഷ് യാ​ദ​വ് ​ചോ​ദി​ച്ചു.

എ​ല്ലാ അ​ഭി​പ്രാ​യ​ങ്ങ​ളും താ​ൻ കേ​ട്ടി​ട്ടു​ണ്ടെ​ന്നും തു​റ​ന്ന മ​ന​സ്സോ​ടെ ച​ർ​ച്ച ന​ട​ത്താ​നു​ള്ള സ​ർ​ക്കാ​റി​ന്റെ സ​ന്ന​ദ്ധ​ത രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള പ​റ​ഞ്ഞു. ന​ട​പ​ടി​ക​ളെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​തി​നു​പ​ക​രം വി​ശ​ദ​മാ​യ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

പി​ന്നീ​ട് രാ​ജ്യ​സ​ഭ​യി​ലും ഇ​ക്കാ​ര്യം റി​ജി​ജു ആ​വ​ർ​ത്തി​ച്ചു. എ​ന്നാ​ൽ, ധ​ർ​​മേ​ന്ദ്ര പ്ര​ധാ​ന്റെ രാ​ജി​യാ​ണ് ആ​ദ്യം വേ​ണ്ട​തെ​ന്നും അ​ത് ക​ഴി​ഞ്ഞാ​ണ് ച​ർ​ച്ച ന​ട​ത്തേ​ണ്ട​​തെ​ന്നും രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ അ​തി​നെ ഖ​ണ്ഡി​ച്ചു. ഉ​ത്ത​ര​വാ​ദി​യാ​യ മ​ന്ത്രി രാ​ജി​വെ​ക്കാ​തെ ന​ട​ക്കു​ന്ന ച​ർ​ച്ച നി​ഷ്പ​ക്ഷ​മാ​കി​​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.  

Tags:    
News Summary - Government to hold talks; opposition to resign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.