ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയും സബ്സിഡിയുള്ള പാചകവാതകത്തിന്‍െറ വിലയും കൂട്ടി. പെട്രോള്‍ ലിറ്ററിന് 1.29 രൂപയും ഡീസല്‍ ലിറ്ററിന് 97 പൈസയുമാണ് കൂട്ടിയത്. പാചകവാതക സിലിണ്ടറിന് രണ്ടു രൂപ കൂട്ടി. ഏഴ് മാസത്തിനിടെ എട്ടാം തവണയാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്. പെട്രോളിന് ഒരു മാസത്തിനിടെ മൂന്നാമത്തെയും ഡീസലിന് രണ്ടാഴ്ചക്കിടെ രണ്ടാമത്തെ വര്‍ധനയുമാണ്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 70.60 രൂപയും ഡീസലിന് 57.82 രൂപയുമാണ് പുതിയ വില.
കഴിഞ്ഞ ഡിസംബര്‍ 17ന് പെട്രോളിന് 2.21 രൂപയും ഡീസലിന് 1.79 രൂപയും കൂട്ടിയിരുന്നു.സബ്സിഡി കുറക്കുന്നതിന് പാചകവാതക സിലിണ്ടറിന് രണ്ടു രൂപ വീതം ഓരോ മാസവും വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 14.2 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 434.71 രൂപയാണ് പുതിയ വില. വിമാന ഇന്ധനത്തിന്‍െറ വില കിലോ ലിറ്ററിന് 4,161 രൂപ വര്‍ധിപ്പിച്ചു. കിലോ ലിറ്ററിന് 52,540.63 രൂപയാണ് വിമാന ഇന്ധനത്തിന്‍െറ ഡല്‍ഹിയിലെ പുതിയ വില. മണ്ണെണ്ണ വില ലിറ്ററിന് 26 പൈസ വര്‍ധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.