കഫീൽ ഖാൻ: നീതിപീഠത്തിന്​ അനുകമ്പയില്ലാത്തത്​ ഞെട്ടിക്കുന്നു -പ്രശാന്ത്​ ഭൂഷൺ

ന്യൂഡൽഹി: പൗരത്വ പ്ര​ക്ഷോഭ പരിപാടിയിൽ പ്രസംഗിച്ചതിന്​ ആറുമാസമായി ജയിലിൽ കഴിയുന്ന ഡോ. കഫീൽ ഖാൻെറ ജാമ്യഹരജി അലഹബാദ്​ ഹൈകോടതി ഇന്നും പരിഗണിക്കാതിരുന്നതിന്​​ പിന്നാലെ നീതിപീഠത്തിനെതിരെ വിമർശനവുമായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ. 
ഹരജി കേൾക്കുന്ന ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസ് ശശികാന്ത് ഗുപ്ത താൻ ഈ കേസിൽനിന്ന്​ പിൻമാറുന്നതായി നാടകീയമായി അറിയിക്കുകയായിരുന്നു. ഇതേതുടർന്ന്​ കേസ്​ ഒരുമാസ​ത്തേക്ക്​ മാറ്റുന്നതായി കോടതി അറിയിച്ചിരുന്നു.

പ്രശാന്ത്​ ഭൂഷൺ ട്വീറ്റ്​ ചെയ്​തതിങ്ങനെ: ‘‘അഞ്ചുമാസത്തിനിടയിൽ 12ാം തവണയാണ്​ കഫീൽ ഖാ​നെ കേൾക്കുന്നത്​ അലഹാബാദ്​ കോടതി മാറ്റിവെച്ചിരിക്കുന്നത്​. 2019 ഡിസംബറിൽ ഉത്തർപ്രദേശിലെ അലീഗഢ്​ മുസ്​ലിം യൂണിവേഴ്​സിറ്റിയിൽ പ്രസംഗിച്ചതി​​െൻറ പേരിലാണ്​ കഫീൽ ഖാനെ തടവിലാക്കിയിരിക്കുന്നത്​. പൗര​ന്​ ജീവിക്കാൻ അവകാശം നൽകുന്ന ആർട്ടിക്കിൾ 21ന്​ മേൽ നീതിപീഠം വെച്ചുപുലർത്തുന്ന അനുകമ്പയില്ലായ്​മ ഞെട്ടിക്കുന്നതാണ്​’’.

കഫീൽ ഖാന് വേണ്ടി മാതാവ്​ നുജാത് പർവീനാണ്​ കോടതിയെ സമീപിച്ചത്​. ജാമ്യം നൽകാതെ തടവ്​ അനന്തമായി നീട്ടി ദ്രോഹിക്കാനുള്ള ഭരണകൂട തന്ത്രമാണ്​ അരങ്ങേറുന്നതെന്ന്​ സംശയിക്കുന്നതായി കഫീലിൻെറ സഹോദരൻ അദീൽഖാൻ ‘മാധ്യമം ഓൺലൈനി’നോട്​ പ്രതികരിച്ചിരുന്നു. 

Tags:    
News Summary - prashanth bhushan for dr kafeel khan -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.