ഇൗ ലോക്​ഡൗൺ പിഴവുകളുടെ പിഴ -പ്രശാന്ത്​ കിഷോർ

ന്യൂഡൽഹി: കോവിഡ്​ വ്യാപന ഭീഷണിയെ തുടർന്ന 21 ദിവസത്തെ ലോക്​ഡൗൺ പ്രഖ്യാപിക്കേണ്ടി വന്നതിൽ കേന്ദ്ര സർക്കാറി​െ നതി​െര വിമർശനവുമായി തെരഞ്ഞെടുപ്പ്​ വിദഗ്​ധൻ പ്രശാന്ത്​ കിഷോർ. അവസരോചിതമായി പ്രവർത്തിക്കുന്നതിൽ വന്ന വീഴ് ​ചക്ക്​ നാം ഒടുക്കുന്ന വിലയാണ്​ രാജ്യത്തെ 21 ദിവസം നീളുന്ന ലോക്​ഡൗണെന്ന്​ അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

കോവിഡ്​ ഭീഷണിയെ ചെറുക്കുന്നതിന്​ വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താത്തതി​​​െൻറ പിഴവാണ്​ രാജ്യം ഇപ്പോൾ അനുഭവിക്കുന്നത്​. മോശ​പ്പെട്ട ദിവസങ്ങളാണ്​ വരാനുള്ളത്​. ലോക്​ഡൗൺ ഇപ്പോൾ അനിവാര്യമായിരിക്കുന്നു. എന്നാൽ ​21 ദിവസം അൽപം കൂടിയ കാലയളവാണെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര ​മോദി, അരവിന്ദ്​ കെജ്​രിവാൾ എന്നിവരുടെ തെരഞ്ഞെടുപ്പ്​ തന്ത്രജ്ഞനായി പ്രവർത്തിച്ച പ്രശാന്ത്​ കിഷോർ ഇപ്പോൾ ബീഹാർ ​ കേന്ദ്രമായി സ്വതന്ത്ര രാഷ്​ട്രീയ നീക്കത്തിലാണ്​.

LATEST VIDEO

Full View
Tags:    
News Summary - Prashant Kishor says it is the Price For Being Behind The Curve

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.