Posted On
date_range Updated On
date_range ഗോവയിൽ പ്രമോദ് മുത്തലിക്കിെൻറ വിലക്ക് നീട്ടി
പനാജി: ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിന് ഗോവയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് 60 ദിവസത്തേക്കുകൂടി നീട്ടി. മുത്തലിക്ക് സംസ്ഥാനെത്തത്തിയാൽ ക്രമസമാധാനനില തകരാറിലാവാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി 2014ൽ ഗോവ പൊലീസ് നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് ഇദ്ദേഹത്തിന് വിലക്കേർപ്പെടുത്തിയത്. 2009ൽ മംഗളൂരുവിൽ ശ്രീരാമസേന പ്രവർത്തകർ പബ്ബിലെത്തിയ സ്ത്രീകളെ ആക്രമിച്ചിരുന്നു. ഇതിനെ ന്യായീകരിച്ച് മുത്തലിക്ക് സ്ത്രീകൾ പബ്ബിൽ പോകുന്നത് ഇന്ത്യൻ സംസ്കാരത്തിന് നിരക്കാത്തതാണെന്ന് പറഞ്ഞിരുന്നു. ഇതേതുടർന്ന് കർണാടകയിലെ ബി.ജെ.പി സർക്കാർ മംഗളൂരുവിൽ പ്രവേശിക്കുന്നതിൽനിന്ന് മുത്തലിക്കിനെ വിലക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.