ന്യൂഡൽഹി: വിവാഹേതര ബന്ധം വിവാഹ മോചനത്തിനുള്ള കാരണമായി അംഗീകരിക്കുേമ്പാൾ അത് ഭരണഘടനാപരമായ അവകാശമാണെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. അതേസമയം, പുരുഷനെ മാത്രം കുറ്റവാളിയാക്കുകയും സ്ത്രീയെ കുറ്റത്തിൽനിന്ന് ഒഴിവാക്കുകയും ചെയ്യുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പ് ഭരണഘടന ഉറപ്പുവരുത്തുന്ന തുല്യത ലംഘിക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു.
വിവാഹേതര ബന്ധത്തിനെതിരായ 497ാം വകുപ്പ് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹരജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി. ഒരു സ്ത്രീ മറ്റൊരാളുടെ ഭാര്യയാണെന്ന് അറിഞ്ഞുകൊണ്ട് ഭർത്താവിെൻറ സമ്മതമില്ലാെത വിവാഹേതര ബന്ധത്തിലേർപ്പെടുന്നത് കുറ്റകരമായി കണക്കാക്കുന്ന 497ാം വകുപ്പ് സ്ത്രീയെ ഒരു വസ്തുവായി കാണുന്നുണ്ടെന്ന് വനിതാ ജഡ്ജി ജസ്റ്റിസ് ഇന്ദു മൽഹോത്ര നിരീക്ഷിച്ചു. ഇത് ലിംഗ വിവേചനമാണ്.ഒരു പുരുഷൻ കണ്ടില്ലെന്നുനടിച്ച് ഭാര്യയുമായി മറ്റൊരാളെ ലൈംഗിക ബന്ധത്തിലേർപ്പെടാൻ അനുവദിക്കുന്നതും കുറ്റകരമാക്കാത്തതിനെ ജസ്റ്റിസ് ചന്ദ്രചൂഡ് വിമർശിച്ചു. വിവാഹിതയായ ഒരു സ്ത്രീയോട് അന്യപുരുഷനുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ സ്വന്തം ഭർത്താവ് അനുവദിക്കുന്നത് നിയമം ആഗ്രഹിച്ചതിലും കടുത്തതായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ബന്ധത്തിൽ കുറ്റക്കാരനായി പിടിക്കപ്പെടുന്ന പുരുഷെൻറ ഭാര്യ അതിെൻറ ദുരിതം അനുഭവിക്കുന്നു. എന്നാൽ, അതേ കുറ്റകൃത്യത്തിൽ പങ്കാളിയായ പരാതിക്കാരനായ ഭർത്താവിെൻറ ഭാര്യക്ക് ഇളവ് ലഭിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി ഭരണഘടന അവകാശമാണെന്ന് വിധിച്ച സ്വകാര്യതയുടെ ഭാഗമാണ് ലൈംഗിക സ്വകാര്യത എന്ന് അഡ്വ. കാളീശ്വരം രാജ് വാദിച്ചപ്പോൾ ചീഫ് ജസ്റ്റിസ് അതിനെ ഖണ്ഡിച്ചു. മിക്ക വ്യക്തിനിയമങ്ങളും വിവാഹേതര ബന്ധം വിവാഹ മോചനത്തിനുള്ള കാരണമായി അംഗീകരിക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അതിനാൽ, വിവാഹേതര ബന്ധം ഭരണഘടനാപരമായ അവകാശമാണെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വിവാഹത്തിെൻറ പവിത്രത സംരക്ഷിക്കാനാണ് 497ാം വകുപ്പ് എന്നാണ് വാദമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. എന്നാൽ, വിവാഹിതനായ പുരുഷൻ അവിവാഹിതയോട് ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് വിവാഹത്തിെൻറ പവിത്രതയെ ബാധിക്കുന്നതാണ്. അത് കുറ്റകരമാക്കിയിട്ടുമില്ല എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞപ്പോൾ ജസ്റ്റിസ് രോഹിങ്ടൺ നരിമാൻ അതിനെ പിന്തുണച്ചു. ജനുവരി അഞ്ചിന് പുറപ്പെടുവിച്ച വിധിയിൽ ഇൗ വകുപ്പ് പഴകിയതാണെന്ന് അഭിപ്രായപ്പെട്ടാണ് മൂന്നംഗ ബെഞ്ച് ഭരണഘടന ബെഞ്ചിലേക്ക് റഫർ ചെയ്തതെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ കാളീശ്വരം രാജ് ബോധിപ്പിച്ചു. ഇൗ വകുപ്പ് ഭരണഘടനയുടെ 14ഉം 15ഉം 21ഉം അനുേച്ഛദങ്ങളുടെ ലംഘനമാണെന്നും കാളീശ്വരം രാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.