അഹമ്മദാബാദ്: കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിൽ പ്രതിഷേധം. പൊലീസും ലോക്ഡൗണിനെതിരെ പ്രതിഷേധം നടത്തുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
കോവിഡ് രൂക്ഷമായതിനെ തുടർന്ന് എല്ലാ കടകളും അഹമ്മദാബാദിൽ അടച്ചിടാൻ അധികൃതർ നിർദേശം നൽകിയിരുന്നു. പാൽ വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളും മാത്രം തുറന്നാൽ മതിയെന്നാണ് നിർദേശം. ഇതേ തുടർന്നാണ് അഹമ്മദാബാദിലെ ഷാപൂർ മേഖലയിൽ സംഘർഷമുണ്ടായത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചായിരുന്നു പ്രതിഷേധം.
പ്രതിഷേധവുമായി രംഗത്തെത്തിയ ഒരുപറ്റം ആളുകൾ പൊലീസിനെതിരെ കല്ലെറിയുകയായിരുന്നുവെന്ന് കമ്മീഷണർ ആശിഷ് ഭാട്ടിയ പറഞ്ഞു. പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. സ്ഥിതിഗതികൾ ഇപ്പോൾ ശാന്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിൽ കോവിഡ് ബാധ ഏറ്റവും കൂടിയ സ്ഥലങ്ങളിലൊന്നാണ് അഹമ്മദാബാദ്. ഏകദേശം 5000ത്തോളം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.