യോഗിക്കെതിരെ പോസ്​റ്റ്​; മാധ്യമപ്രവർത്തകനെ അറസ്​റ്റ്​ ചെയ്​തു

ന്യൂഡൽഹി: ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായി സമൂഹമാധ്യമത്തിലെ ​േപാസ്​റ്റി​​െൻറ പേരിൽ ഡൽഹി യിൽ മാധ്യമപ്രവർത്തകനെ അറസ്​റ്റ്​ ചെയ്​തു.

യോഗി ആദിത്യനാഥുമായി തനിക്ക്​ ബന്ധമുണ്ടെന്ന്​ മാധ്യമങ്ങൾക്ക ു മുന്നിൽ പറയുന്ന യുവതിയുടെ വിഡി​േയാ ദൃശ്യം ഷെയർ ചെയ്​തതിന്​ ​ മാധ്യമപ്രവർത്തകനായ ​​​പ്രശാന്ത്​ കനൂജിയയെ ​ശന ിയാഴ്​ച ഉച്ചയോടെ ഡൽഹിയിലെ വീട്ടിൽനിന്ന്​ ഉത്തർ​പ്രദേശ്​ പൊലീസ്​ പിടികൂടി ലഖ്​നോവിലേക്ക്​ കൊണ്ടുപോവുകയായിരുന്നു.

യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള യുവതിയുടെ വിഡിയോ ദൃശ്യം ​‘സ്‌നേഹം എത്ര മറച്ചു​െവച്ചാലും അതൊരിക്കല്‍ പുറത്തുവരുകതന്നെ ചെയ്യും യോഗി ജി’ എന്ന അടിക്കുറിപ്പോടെ ട്വിറ്ററിലും ഫേസ്​ബുക്കിലും ​​പ്രശാന്ത്​ കനോജിയ ഷെയർ ​െചയ്യുകായിരുന്നു. മുഖ്യമന്ത്രിയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന്​ ചൂണ്ടിക്കാട്ടി ഇന്ത്യൻ ശിക്ഷാനിയമം സെക്​ഷൻ 500, സെക്​ഷൻ 66 തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ്​ അറസ്​റ്റ്​ ചെയ്​തത്​.

അതേസമയം, മാധ്യമപ്രവർത്തക​െന അറസ്​റ്റ്​ ചെയ്യു​േമ്പാൾ പൊലീസുകാർ യൂനി​േഫാമിൽ അല്ലായിരു​െന്നന്നും വാറൻറ്​​ കാണിച്ചില്ലെന്നും അദ്ദേഹത്തി​​െൻറ ഭാര്യ പറഞ്ഞു. ദ വയർ, ബി.ബി.സി, ഇന്ത്യൻ എക്​സ്​പ്രസ്​ തുടങ്ങിയ സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്ന പ്രശാന്ത്​ നിലവിൽ ഫ്രീലാൻസർ ആണ്​.
Tags:    
News Summary - UP Police books man for Facebook post against Yogi Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.