വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാണം -രാഹുലിനോടും മമതയോടും മോദി

ന്യൂഡൽഹി: കൂടുതൽ വോട്ടർമാരെ തെരഞ്ഞടുപ്പ്​ പ്രക്രിയയിൽ പ​െങ്കടുപ്പിക്കണമെന്ന്​ പ്രതിപക്ഷ നേതാക്കളോട്​ പ് രധാനമന്ത്രി ന​േ​രന്ദ്ര​േമാദിയുടെ ആവശ്യം​. രാഹുൽ ഗാന്ധി, മമതാ ബാനർജി, ശരദ്​ പാവർ, മായാവതി, അഖിലേഷ്​ യാദവ്​, തേജസ്വി യാദവ്​, എം.കെ സ്​റ്റാലിൻ എന്നിവരെ ടാഗ്​ ചെയ്​തുകൊണ്ടാണ്​ പ്രധാനമന്ത്രിയുടെ ട്വീറ്റ്​.

വരുന്ന ലോക്​സഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കണം. തെര​െഞ്ഞടുപ്പിൽ ജനപങ്കാളിത്തം വർധിക്കുന്നത്​​​ ജനാധിപത്യത്തെ പരിപോഷിപ്പിക്കും - പ്രധാനമന്ത്രി ട്വീറ്റ്​ ചെയ്​തു.

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്​നായിക്​, കർണാടക മുഖ്യമന്ത്രി എച്ച്​.ഡി കുമാരസ്വാമി, വൈ.എസ്​.ആർ കോൺഗ്രസ്​ നേതാവ്​ ജഗൻ മോഹൻ റെഡ്​ഢി എന്നവിടെ ടാഗ്​ ചെയ്​ത ട്വീറ്റിൽ വരും തെരഞ്ഞെടുപ്പിൽ കൂടുതൽ ഇന്ത്യക്കാരെ പോളിങ്​ ബൂത്തിലെത്തിക്കാൻ വേണ്ടി പ്രവർത്തിക്കണമെന്ന്​ ആവശ്യപ്പെടുന്നു. ഇന്ത്യയിലാകമാനമുള്ള വോട്ടർമാരെ അതിനായി ബോധവത്​കരിക്കണമെന്നും ട്വീറ്റിൽ ആവശ്യപ്പെടുന്നുണ്ട്​.

സിനിമാ താരങ്ങളായ രൺവീർ സിങ്​, ദീപിക പദു​േകാൺ, വിക്കി കൗശൽ തുടങ്ങിയവരെ അഭിസംബോധന ചെയ്​തും ട്വീറ്റുണ്ട്​. നിരവധി യുവാക്കൾ നിങ്ങളെ ആരാധിക്കുന്നു. ഇത്​ അവരു​െട സമയമാണ്​ എന്ന്​ പറയാനുള്ള അവസരമാണിത്​ -മോദി പറഞ്ഞു.

Tags:    
News Summary - PM Tweets Rahul Gandhi, Mamata Banerjee To Encourage More Voting -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.