പ്രധാനമന്ത്രി ജർമനിയിൽ

ബർലിൻ: നാലു രാഷ്​ട്രങ്ങളിലായി ആറു ദിവസം നീളുന്ന വ​ിദേശ പര്യടനത്തി​​​െൻറ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമനിയി​െലത്തി. ​സ്​പെയിൻ, റഷ്യ, ഫ്രാൻസ്​ എന്നീ രാഷ്​ട്രങ്ങളും അദ്ദേഹം സന്ദർശിക്കും. ഇൗ രാഷ്​ട്രങ്ങളുമായി സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തൽ, ഇന്ത്യയിലേക്ക്​ കൂടുതൽ നിക്ഷേപം ആകർഷിക്കൽ തുടങ്ങിയവ ലക്ഷ്യമിട്ടാണ്​ പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനം. 

 ജർമൻ  ചാന്‍സലർ അംഗലാ മെര്‍കലുമായി കൂടിക്കാഴ്ച നടത്തും. ത​​​െൻറ  സന്ദർശനം ഇരുരാഷ്​ട്രങ്ങളും തമ്മിലുള്ള ബന്ധങ്ങളിൽ പുതിയ അധ്യായം കുറിക്കുമെന്ന്​ പ്രധാനമന്ത്രി ഫേസ്​ബുക്​​ പോസ്​റ്റിൽ പറഞ്ഞു. അംഗലാ മെര്‍കലുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ ഭീകരവിരുദ്ധ പ്രവർത്തനം, ശാസ്​ത്ര-സാ​േങ്കതിക വിഷയങ്ങൾ, ഗ്രാമവികസനം, റെയിൽ^​േവ്യാമയാന വികസനം, പാര​േമ്പ്യതര ഉൗർജം, ആരോഗ്യം എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ച്​ ധാരണയിലെത്തും.  30ന്  സ്പെയിനിലേക്ക്​ പോകുന്ന മോദി 31ന് റഷ്യയും ജൂൺ രണ്ടിനും മൂന്നിനും ഫ്രാൻസിലും സന്ദര്‍ശനം നടത്തും.

Tags:    
News Summary - PM Modi's visit to Germany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.