രാജ്യസഭയിൽ എൻ.സി.പിയെ പുകഴ്​ത്തി മോദി

ന്യൂഡല്‍ഹി: രാജ്യസഭയുടെ 250-ാം സമ്മേളനത്തിൽ ശരദ്​ പവാറി​​െൻറ എൻ.സി.പിയെയും നവീൻ പട്​നായിക്​ നയിക്കുന്ന ബിജു ജന താ ദളിനെയും (ബി.ജെ.ഡി) പ്രശംസിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമ​െൻററി തത്വങ്ങള്‍ക്ക് അനുസൃതമായി പ്രവ ര്‍ത്തിച്ച പാർട്ടികളാണ്​ എന്‍.സി.പിയും ബി.ജെ.ഡിയുമെന്ന്​ രാജ്യസഭയെ അംഭിസംബോധന ചെയ്​ത്​ മോദി പറഞ്ഞു.

ഇൗ രണ്ട്​ പാർട്ടികൾ ഒരിക്കലും സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധങ്ങളുയര്‍ത്താന്‍ തുനിഞ്ഞിട്ടില്ല. എന്നാല്‍ അവരുടെ വാദങ്ങള്‍ ശക്തമായി ഉന്നയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. നട​ുത്തളത്തിലേക്ക്​ പ്രതിഷേധവുമായി ഇറങ്ങിയല്ല അവർ ജനഹൃദയങ്ങളിലെത്തിയത്​. ഈ കക്ഷികളിൽ നിന്നും മറ്റു പാര്‍ട്ടികള്‍ക്ക് നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ഫെഡറല്‍ ഘടനയുടെ ആത്മാവാണ് രാജ്യസഭയെന്നും പ്രധാനമന്ത്രി പറഞ്ഞു.ചരിത്രത്തിന്റെ സാക്ഷിയും സ്രഷ്ടാവുമാണ് രാജ്യസഭ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കാളികളാകാത്തവര്‍ക്ക് രാജ്യത്തി​​െൻറ വികാസത്തില്‍ പങ്കുവഹിക്കുന്നതിനുള്ള അവസരമാണ്‌ രാജ്യസഭാംഗത്വം. നമ്മുടെ രാജ്യത്തി​​െൻറ വൈവിധ്യത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നത്. ഫെഡറലിസത്തി​​െൻറ ആത്മാവിനെ കൂടുതല്‍ പോഷിപ്പിക്കാന്‍ രാജ്യസഭക്ക്​ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2003ല്‍ അടല്‍ ബിഹാരി വാജ്‌പേയി രാജ്യസഭിയില്‍ നടത്തിയ പ്രസംഗത്തെയും മോദി അനുസ്മരിച്ചു.

Tags:    
News Summary - PM Modi's Shout-Out To Sharad Pawar's NCP Amid Maharashtra Turmoil - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.