കേരളപ്പിറവിക്ക് മലയാളത്തിൽ ആശംസ നേർന്ന്​ മോദി

ന്യൂഡൽഹി: കേരളപ്പിറവി ദിനാചരണവുമായി ബന്ധപ്പെട്ട്​ മലയാളികൾക്ക്​ മലയാളത്തിൽ ആശംസകൾ നേർന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ്​ പ്രധാനമന്ത്രി മലയാളത്തിൽ ആശംസകൾ നേർന്നത്​.

‘‘കേരളത്തിലെ എ​​​െൻറ എല്ലാ സഹോദരീ സഹോദരന്മാർക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകൾ. രാജ്യത്തിനായി മികച്ച സംഭാവനകൾ നൽകിയിട്ടുള്ളവർ ആണ് കേരളീയർ. സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ ആഹ്ലാദവും അഭിവൃദ്ധിയും കളിയാടട്ടെ’’ എന്നായിരുന്നു മോദിയുടെ ട്വീറ്റ്​.

കർണാടകയിലുള്ളവർക്ക്​ കന്നഡയിലും ഹരിയാന, മധ്യപ്രദേശ്​, ഛത്തീസ്​ഗഢ്​ എന്നീ സംസ്ഥാനങ്ങളിലുള്ളവർക്ക്​ ഹിന്ദിയിലും സംസ്ഥാന രൂപീകരണ ആശംസകൾ അറിയിച്ചു. പ്രാദേശിക ഭാഷകൾക്ക്​ പുറമെ ഇംഗ്ലീഷിലും മോദി ആശംസകൾ അറിയിച്ചിട്ടുണ്ട്​.

Tags:    
News Summary - pm modi wishes kerala piravi in malayalam in twitter -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.