മോദി താജ് മഹലും വിൽക്കും -രാഹുൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി എല്ലാം വിൽക്ക ുകയാണെന്നും ഒരു ദിവസം അദ്ദേഹം താജ് മഹൽ വരെ വിൽക്കുമെന്നും രാഹുൽ പറഞ്ഞു.

ജൻഗ്പുരയിൽ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച കോൺഗ്രസ് പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

മേക്ക് ഇൻ ഇന്ത്യ എന്ന മുദ്രാവാക്യമെല്ലാം മോദി പറഞ്ഞു, പക്ഷേ ആഗ്രയിൽ ഒരു ഫാക്ടറി പോലും നിർമിച്ചില്ല. പ്രധാനമന്ത്രി മോദിക്ക് മതത്തെക്കുറിച്ച് ഒരു അറിവുമില്ല, അക്രമത്തെക്കുറിച്ച് ഒരു വിശുദ്ധ ഗ്രന്ഥവും പറയുന്നില്ല. അക്രമം വ്യാപിപ്പിക്കലാണ് ബി.ജെ.പിയുടെ ജോലി -രാഹുൽ കുറ്റപ്പെടുത്തി.

Tags:    
News Summary - PM Modi might even sell the Taj Mahal says Rahul-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.