ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെയല്ല പ്രതിപക്ഷം സമരം ചെയ്യേണ്ടതെന്നും ന്യൂ നപക്ഷങ്ങൾക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്ന പാകിസ്താനെതിരെയാണെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി. കർണാടക തുമകുരുവിൽ പ്രസിദ്ധ ലിംഗായത്ത് മഠമായ സിദ്ധഗംഗയിൽ അന്തരിച്ച ശിവകുമാരസ്വാമിജിയുടെ പേരിലുള്ള മ്യൂസിയത്തിന് തറക്കല്ലിടൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താനിൽ ഹിന്ദുക്കൾക്കും സിഖുകാർക്കും ജൈനർക്കുമെതിരെ അക്രമം അഴിച്ചുവിടുകയാണ്. ഇവർ ഇന്ത്യയിലേക്ക് അഭയാർഥികളായി വരാൻ നിർബന്ധിതരായിരിക്കുന്നു. ഇതിനെതിരെ ഒരു ശബ്ദവുമുയർത്താത്ത കോൺഗ്രസ് അഭയാർഥികൾക്കെതിരെ മുദ്രാവാക്യം മുഴക്കുകയാണ്. ലോകത്തിന് മുന്നിൽ പാകിസ്താെൻറ ക്രൂരതകൾ വെളിപ്പെടുത്തേണ്ടതിന് പകരം പാർലെമൻറിനെതിരെ സമരം ചെയ്യുന്നു. ഭരണഘടനക്കെതിരായാണ് കോൺഗ്രസിെൻറ സമരം. പാകിസ്താനിലെ ന്യൂനപക്ഷത്തെ അവരുടെ വിധിക്ക് വിടാൻ കഴിയില്ല. അവരെ സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
നിങ്ങൾ സമരം ചെയ്യുകയാണെങ്കിൽ കഴിഞ്ഞ 70 വർഷമായി പാകിസ്താനിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയാണ് സമരം ചെയ്യേണ്ടതെന്നും അവിടത്തെ ദലിതുകൾക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടിയാണ് ശബ്ദമുയർത്തേണ്ടതെന്നും മോദി പറഞ്ഞു. പ്രസംഗത്തിലുടനീളം മോദി കോൺഗ്രസിനെ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.