പൊട്ടിക്കരഞ്ഞ് ഡോ. ശിവൻ; മാറോടണച്ച് പ്രധാനമന്ത്രി-VIDEO

ബംഗളൂരു: ആറ്റുനോറ്റു വളർത്തിയ മകനെയോ മകളെയോ നഷ്​​ടപ്പെട്ടാൽ മാതാപിതാക്കൾക്ക് ദുഃഖം താങ്ങാനാകില്ല. അതേ മാ നസികാവസ്ഥയിലൂടെയാണ് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ ശനിയാഴ്ച പുലർച്ച രണ്ടുമുതൽ കടന്നുപോയിക്കൊണ്ടിരുന്നത്. ദ ൗത്യത്തി​െൻറ അവസാന നിമിഷങ്ങളിൽ പിരിമുറുക്കത്തി​െൻറ നടുവിലായിരുന്നു അദ്ദേഹമെന്ന് മുഖത്തിലൂടെ ഒഴുകിയ വിയർപ് പുതുള്ളികളിലൂടെ വ്യക്തം. വിക്രം ലാൻഡറിൽനിന്നും സിഗ്​നൽ നഷ്​​ടമായതോടെ ആശങ്കയിലായ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു ശാസ്ത്രജ്ഞരും ചേർന്നാണ് ആശ്വസിപ്പിച്ചത്.

എന്നാൽ, ശനിയാഴ്ച രാവിലെ ബംഗളൂരു ഐ.എസ്.ആർ.ഒ കേന്ദ്രത്തിൽനിന്ന്​ രാജ്യത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തശേഷമുള്ള അദ്ദേഹത്തി​െൻറ യാത്രയയപ്പ് ചടങ്ങിൽ കെ. ശിവനിൽനിന്ന്​ അടക്കിപ്പിടിച്ചിരുന്ന സങ്കടക്കടൽ ഒന്നാകെ പൊട്ടിയൊഴുകി. പ്രധാനമന്ത്രിയെ യാത്രയാക്കുന്നതിനിടെ 26 സെക്കൻഡോളം വികാരനിർഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. ശാസ്ത്രജ്ഞർക്ക് നന്ദി പറഞ്ഞ് മടങ്ങുന്നതിനിടെ പ്രധാനമന്ത്രി ഹസ്തദാനം ചെയ്ത് തോളിൽ തട്ടി ആശ്വസിപ്പിക്കുന്നതിനിടെയാണ് കെ. ശിവൻ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞത്.

ഉടനെത്തന്നെ അദ്ദേഹത്തെ പ്രധാനമന്ത്രി വാരിപ്പുണർന്ന് പുറത്തുതട്ടി ആശ്വസിപ്പിക്കുകയായിരുന്നു. ചെയർമാൻ ഡോ. കെ. ശിവനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വസിപ്പിക്കുന്ന വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കെ. ശിവ‍​െൻറ ആത്മാർഥതയെയും അർപ്പണബോധത്തെയും അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റുകളാണ് വരുന്നത്. എന്തുകൊണ്ട് ഇന്ത്യയിലെ കോടാനുകോടി ജനങ്ങൾ നമ്മുടെ ശാസ്ത്രജ്ഞരെ സ്നേഹിക്കുന്നുവെന്നതി​െൻറ നേർ സാക്ഷ്യം കൂടിയാണ് ശിവ‍​െൻറ സ്വാഭാവികമായ വൈകാരിക പ്രകടനം.

Tags:    
News Summary - PM Modi Hugs, Consoles An Emotional ISRO Chairman K. Sivan-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.