പുടിനുമായി അനൗദ്യോഗിക കൂടിക്കാഴ്​ച; മോദി റഷ്യയിലേക്ക്​ 

ന്യൂഡൽഹി: റഷ്യൻ പ്രസിഡൻറ്​ വ്ളാഡിമിർ പുടിനുമായുള്ള അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെ സോചിയിലേക്ക്​ തിരിച്ചു. പ്രത്യേക അജണ്ടയോ പ്രോ​േട്ടാകോളോ ഇല്ലാതെയാണ്​ ഇരുവരുടെയും കൂടിക്കാഴ്​ച. പ്രാദേശികവും അന്താരാഷ്​ട്രീയവുമായ വിവിധ പ്രശ്​നങ്ങൾ ചർച്ച​ ചെയ്തേക്കും.

ഇരുരാജ്യങ്ങളും തീവ്രവാദത്തി​​​​​െൻറ കെടുതികൾ അനുഭവിക്കുന്നതിനാൽ ഐ.എസും അഫ്​ഗാനിസ്ഥാൻ, പാകിസ്​താൻ, സിറിയ എന്നിവിടങ്ങളിലെ നിലവിലെ അവസ്ഥയും ഇറാനുമായുള്ള ആണവക്കരാറിൽ നിന്ന് യു.എസ് പിന്മാറിയതി​​​​​െൻറ പ്രത്യാഘാതങ്ങളും ചർച്ചാ വിഷയമാകും. ഇന്ത്യയുടെയും റഷ്യയുടെയും സാമ്പത്തിക വളർച്ചക്കു വേണ്ടിയുള്ള പരസ്​പര സഹകരണവും ചർച്ചയാകുമെന്നും വിവരമുണ്ട്​. 

റഷ്യ വിമാനത്താവളത്തിൽ മോദിയെ റഷ്യൻ ഉദ്യോഗസ്ഥരാകും സ്വീകരിക്കുക. തുടർന്ന്​ പ്രസിഡൻറ്​ പുടി​​​​​െൻറ വസതിയിലേക്ക്​ പോകും. സ്വവസതിയിൽ മോദിക്ക്​ ഉച്ചഭക്ഷണവും പുടിൻ ഒരുക്കുന്നുണ്ട്​.

ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കാൻ കൂടിക്കാഴ്ച സഹായിക്കുമെന്ന് റഷ്യയിലേക്ക് തിരിക്കും മുമ്പ് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങുമായുള്ള മോദിയുടെ അനൗദ്യോഗിക കൂടിക്കാഴ്ച വിജയം കണ്ടിരുന്നു. ഇതേ മാതൃകയിലാണ് മോദി-പുടിൻ ച‍ർച്ചയും നിശ്ചയിച്ചിരിക്കുന്നത്. 

Tags:    
News Summary - PM Modi departs for Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.