ട്വീറ്റ് മോദിയെ വേദനിപ്പിക്കുന്നു; 135 പേരുടെ മരണം വേദനിപ്പിക്കുന്നില്ല -തൃണമൂൽ നേതാവ് സാകേത് ഗോഖലെ


ന്യൂഡൽഹി: ബി.ജെ.പിയുടെ നിർദേശ പ്രകാരമാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വ്യാജ ട്വീറ്റ് ചെയ്തെന്ന് ആരോപിച്ച് മൂന്ന് ദിവസത്തിനിടെ രണ്ടുതവണ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെ. മോദി ട്വീറ്റുകൊണ്ട് വേദനിക്കുന്നു. എന്നാൽ 135 സാധാരണക്കാരുടെ മരണം അദ്ദേഹത്തെ വേദനിപ്പിക്കുന്നില്ല. - ഗോഖലെ ട്വീറ്റ് ചെയ്തു.

'ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടത് ബി.ജെ.പിയുടെ നിർദേശ പ്രകാരമാണ്. ജാമ്യം ലഭിക്കുന്നു. വീണ്ടും അറസ്റ്റിലാകുന്നു, വീണ്ടും ജാമ്യം ലഭിക്കുന്നു -എല്ലാം നാലു ദിവസത്തിനുള്ളിൽ. എന്റെ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചതിന് ജുഡീഷ്യറിയോട് നന്ദിയുള്ളവനാണ്. -സാകേത് ഗോഖലെ പറഞ്ഞു.

മോർബി പാലം തകർന്നതുമായി ബന്ധപ്പെട്ട ട്വീറ്റിനാണ് ആദ്യം അറസ്റ്റ് ചെയ്തത്. രണ്ടാമത് തെരഞ്ഞെടുപ്പ് കമീഷനെ ബി.ജെ.പി സഖ്യകക്ഷി എന്ന് വിളിച്ചതിനും. ആദ്യ അറസ്റ്റിൽ ജാമ്യം കിട്ടിയ ഉടൻ രണ്ടാമത്തെ അറസ്റ്റ് നടക്കുകയായിരുന്നു. നിലവിൽ രണ്ടാം അറസ്റ്റിലും ജാമ്യം ലഭിച്ചിട്ടുണ്ട്.

മോർബി പാലം സംബന്ധിച്ച ട്വീറ്റ് മറ്റാരോ നിർമിച്ചത് താൻ പങ്കു വെക്കുകയാണ് ചെയ്തത്. പൊലീസിനും അത് നിർമിച്ചത് ആരാണെന്ന് അറിയില്ല. മോർബി പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയ ഒറേവ കമ്പനിയുടെ അധികൃതവരാരും ഇതുവരെ അറസ്റ്റിലായിട്ടില്ലെന്നും സാകേത് കൂട്ടിച്ചേർത്തു.

Tags:    
News Summary - "PM Hurt By Tweet, Not 135 Deaths": Trinamool Leader Who Was Arrested Twice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.