അമിത്​ ഷായും മോദിയും ജനാധിപത്യം തകർത്തു; ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിനെതിരെ കോൺഗ്രസ്​

ജയ്​പൂർ: രാജ്യം കോവിഡിനെതിരെ പോരാടുന്നതിനിടെ പ്രധാനമന്ത്രി ​നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്​ ഷായും ജനാധിപത്യം തകർത്തതായി രാജസ്​ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​. ആരോപണങ്ങളുയർത്തി രാജസ്​ഥാൻ സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. 

‘ഈ സമയം നമുക്ക്​ തീരുമാനിക്കാൻ കഴിയും ആരാണ്​ വേദന സമ്മാനിക്കുന്നതെന്നും ആരാണ്​ മരുന്ന്​ നൽകുന്നതെന്നും’ ഗെഹ്​ലോട്ട്​ കൂട്ടി​​േച്ചർത്തു. ഉപമുഖ്യമന്ത്രി സചിൻ പൈലറ്റ്​, മറ്റു കോൺഗ്രസ്​ നേതാക്കൾ തുടങ്ങിയവർക്കൊപ്പം ​ജയ്​പൂരിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ​അദ്ദേഹം. 

ലോകം മുഴുവൻ കോവിഡിനെതിരെയുള്ള പോരാട്ടത്തിലായിരുന്നപ്പോൾ മധ്യപ്രദേശിൽ കോൺഗ്രസ്​ സർക്കാരിനെ താഴെയിറക്കാനുള്ള പോരാട്ടത്തിലായിരുന്നു ബി.ജെ.പി. രാജസ്​ഥാനിൽ സർക്കാരിനെ അസ്​ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും കോൺഗ്രസ്​ നേതാക്കൾ ആരോപിച്ചു. 

ജൂൺ 19ന്​ നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി​ കോൺഗ്രസും ബി.ജെ.പിയും പടയൊരുക്കത്തിലാണ്​. രാജ്യസഭയിലെ രണ്ടു സീറ്റുകളിൽ വിജയിക്കാൻ ആവശ്യമായ അംഗങ്ങൾ തങ്ങൾക്കുണ്ടെന്നും ആരും പാർട്ടി വിടില്ലെന്നും സചിൻ പൈലറ്റ്​ വ്യക്തമാക്കി. 
200 അംഗ നിയമസഭയിൽ കോൺഗ്രസിന്​ മാത്രം 107 എം.എൽ.എമാരാണുള്ളത്​. ബി.ജെ.പിക്ക്​ 72ഉം. 

രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​​​െൻറ മു​ന്നോ​ടി​യാ​യി കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​രെ പാ​ർ​ട്ടി ജ​യ്​​പു​രി​ലെ റി​സോ​ർ​ട്ടി​ലേ​ക്ക്​ മാ​റ്റിയിരുന്നു. ഗു​ജ​​റാ​ത്തി​ലും മ​ധ്യ​പ്ര​ദേ​ശി​ലും സം​ഭ​വി​ച്ച​തു​പോ​ലെ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​രെ മ​റു​ക​ണ്ടം ചാ​ടി​ക്കു​ന്ന​തി​ന്​ ബി.​ജെ.​പി ച​ര​ടു​വ​ലി തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

ഗു​ജ​​റാ​ത്തി​ൽ മൂ​ന്നു കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ രാ​ജി​വെ​ച്ചി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ൽ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ഒ​രു സം​ഘം എം.​എ​ൽ.​എ​മാ​ർ​ക്കൊ​പ്പം ബി.​ജെ.​പി​യി​ലേ​ക്ക്​ കൂ​റു​മാ​റു​ക​യും ക​മ​ൽ​നാ​ഥ്​ സ​ർ​ക്കാ​ർ നി​ലം പ​തി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. രാ​ജ​സ്ഥാ​നി​ലും സ​മാ​ന​മാ​യ അ​ട്ടി​മ​റി​യാ​ണ്​ ബി.​ജെ.​പി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. എം.​എ​ൽ.​എ​മാ​രെ കൂ​റു​മാ​റ്റു​ന്ന​തി​നു​വേ​ണ്ടി ബി.​ജെ.​പി 25 കോ​ടി​യാ​ണ്​ ഓ​​േരാ​രു​ത്ത​ർ​ക്കും വാ​ഗ്​​ദാ​നം ചെ​യ്യു​ന്ന​തെ​ന്ന്​ രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ട്​ ആ​രോ​പി​ച്ചിരുന്നു.


 

Tags:    
News Summary - PM, Amit Shah Destroying Democracy Congress -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.