ബോംബുണ്ടെന്ന് യാത്രക്കാരി; കൊൽക്കത്ത-മുംബൈ വിമാനത്തിന് അടിയന്തര ലാൻഡിങ്

കൊൽക്കത്ത: ബോംബുണ്ടെന്നും സ്ഫോടനം നടത്തുമെന്നും യാത്രക്കാരി അറിയിച്ചതിനെ തുടർന്ന് എയർ ഏഷ്യയുടെ കൊൽക്കത്ത-മ ുംബൈ വിമാനത്തിന് അടിയന്തര ലാൻഡിങ്. ശനിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. യാത്രക്കാരിയെ പിന്നീട് സി.ഐ.എസ്.എഫ് കസ്റ്റഡ ിയിലെടുത്തു.

കൊൽക്കത്തയിൽ നിന്നും രാത്രി 9.57നാണ് വിമാനം പറന്നുയർന്നത്. തന്‍റെ ദേഹത്ത് ബോംബ് കെട്ടിവെച്ചിട്ടുണ്ടെന്നും ഉടൻ പൊട്ടിത്തെറിക്കുമെന്നും മോഹിനി മൊണ്ഡൽ എന്ന യാത്രക്കാരി വിമാന ജീവനക്കാർക്ക് എഴുതി നൽകുകയായിരുന്നു.

ഇതോടെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളറെ വിവരമറിയിക്കുകയും വിമാനം തിരിച്ചുവിടുകയും ചെയ്തു. 11 മണിയോടെ കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തര സാഹചര്യം പ്രഖ്യാപിച്ചു. 11.46ഓടെ ലാൻഡ് ചെയ്ത വിമാനത്തെ ഐസൊലേഷൻ ഏരിയയിലേക്ക് മാറ്റി.

ഇത്തരം ഭീഷണിയുടെ ഘട്ടത്തിൽ കൈക്കൊള്ളേണ്ട നടപടിക്രമങ്ങൾ സ്വീകരിച്ചതായും യാത്രക്കാരി കസ്റ്റഡിയിലാണെന്നും അധികൃതർ അറിയിച്ചു. വിശദമായ പരിശോധനക്ക് ശേഷം വിമാനം സുരക്ഷിതമാണെന്ന് കണ്ടെത്തിയതായും അധികൃതർ പറഞ്ഞു.

Tags:    
News Summary - Plane Makes Emergency Landing At Kolkata After Woman Claims She Has Bombs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.