ബുള്ളറ്റ്​ ട്രെയിൻ പൂർണ്ണ സുരക്ഷിതമെന്ന്​ ഗോയൽ

മുംബൈ: ബുള്ളറ്റ്​ ട്രെയിൻ പദ്ധതിയെ ന്യായീകരിച്ച്​ റെയിൽവേ മന്ത്രി പിയൂഷ്​ ഗോയൽ. ഇന്ത്യയുടെ വികസനത്തിന്​ അത്യന്താപേക്ഷിതമാണ്​ പദ്ധതിയെന്ന്​​ പിയൂഷ്​ ഗോയൽ പറഞ്ഞു. മുംബൈ-അഹമ്മദാബാദ്​ പാതയിലാണ്​ ബുള്ളറ്റ്​ ട്രെയിൻ പദ്ധതി നടപ്പിലാക്കുന്നത്​.

പൂജ്യം ശതമാനം പലിശ നിരക്കിലാണ്​ പദ്ധതിക്കായി സഹായധനം ലഭിക്കുന്നത്​. പൂർണമായും സുരക്ഷിതമായ സാ​േങ്കതിക വിദ്യയാണിത്​​. അപകടങ്ങൾ കുറവാണെന്നും പിയുഷ്​ ഗോയൽ പറഞ്ഞു.

മുംബൈയിൽ പാലം തകർന്ന്​ വീണ്​ 23 പേർ മരിച്ചതിനെ തുടർന്നാണ്​ ബുള്ളറ്റ്​ ട്രെയിനിനെതിരെ രൂക്ഷ വിമർശനങ്ങളുയർന്നത്​. മഹാരാഷ്​ട്ര നവനിർമാണ സേന അധ്യക്ഷൻ രാജ്​താക്കാറെ, ശിവസേന തലവൻ ഉദ്ധവ്​ താക്കറെ, കോൺഗ്രസ്​ നേതാവ്​ പി.ചിദംബരം എന്നിവർ ബുള്ളറ്റ്​ ട്രെയിനിനെതിരെ വിമർശനങ്ങളുയർത്തിയിരുന്നു.

Tags:    
News Summary - Piyush Goyal defends bullet train, says technology is safe-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.