തമിഴ് റോക്കേഴ്സിനെ ഇന്‍റർനെറ്റിൽ നിന്നും നീക്കം ചെയ്തു

ന്യൂഡൽഹി: പുതിയ സിനിമകളുടെ വ്യാജപതിപ്പുകൾ ഇറക്കി സിനിമ ലോകത്തിന് തലവേദന സൃഷ്ടിച്ച തമിഴ് റോക്കേഴ്‌സിനെ ഇന്‍റർനെറ്റിൽ നിന്ന് നീക്കം ചെയ്തതതായി റിപ്പോർട്ട്. ആമസോൺ ഇന്‍റർനാഷണലിന്‍റെ പരാതിയിൽ തമിഴ് റോക്കേഴ്‌സിനെ ഇന്‍റർനെറ്റിൽ നിന്ന് സ്ഥിരമായി നീക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഡിജിറ്റൽ മിലെനിയം കോപ്പി റൈറ്റ് ആക്ട് പ്രകാരം നാലോളം പരാതികളാണ് ആമസോൺ നൽകിയത് എന്നാണ് വിവരം.

ആമസോണിന്റെ പരാതിയിൽ ഇന്റർനാഷണൽ കോർപ്പറേഷൻ ഫോർ അസൈൻഡ് നെയിം ആന്റ് നമ്പർ ആണ് നടപടി എടുത്തിരിക്കുന്നത്. ആമോസൺ പ്രൈം ഇന്ത്യ അടുത്തിടെ റിലീസ് ചെയ്ത ഹലാൽ ലവ് സ്‌റ്റോറി, പുത്തൻ പുതുകാലൈ തുടങ്ങിയ ചിത്രങ്ങളുടെ വ്യാജ പതിപ്പുകൾ തമിഴ്‌റോക്കേഴ്‌സ് അപ്‌ലോഡ് ചെയ്തിരുന്നു. തുടർന്നാണ് ആമസോൺ പരാതി നൽകിയത്.

എന്നാൽ തമിഴ് റോക്കേഴ്സിനെ അത്ര എളുപ്പം കെട്ടുകെട്ടിക്കാൻ സാധിക്കില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ തെളിയിക്കുന്നത്. തമിഴ് എം.വി എന്ന പേരിലുള്ള മറ്റൊരു പൈറസി സൈറ്റ് തമിഴ് റോക്കേഴ്സിന് വിട നൽകിക്കൊണ്ട് സന്ദേശം അയച്ചു. 'ഗുഡ്ബൈ ടി.ആർ, ഒരു ദശാബ്ദക്കാലമായുള്ള നിന്‍റെ പ്രവർത്തനങ്ങൾക്ക് നന്ദി.' എന്നാണ് സന്ദേശത്തിലുള്ളത്.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.