രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിലിരിക്കെ ശക്തിപ്രകടനത്തിനൊരുങ്ങി സചിൻ പൈലറ്റ്

ജയ്പൂർ: ഈ വർഷം രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മുൻ ഉപമുഖ്യമന്ത്രി സചിൻ പൈലറ്റ് സംസ്ഥാനത്തെ മർവാർ മേഖലയിൽ ശക്തി പ്രകടനത്തിന് ഒരുങ്ങുന്നു.

ഹൈക്കമാൻഡിന് ശക്തമായ സന്ദേശം നൽകാനുദ്ദേശിച്ചുള്ള പ്രകടനത്തിൽ കർഷക സമ്മേളനങ്ങൾ, രാജസ്ഥാനിലെ നാഗൂർ, ഹനുമാൻഘട്, ഝുൻജുനു, പാലി, ജയ്പൂർ എന്നിവിടങ്ങളിലെ വിവിധ മേഖലകളിലുള്ള ആളുകളുമായി കൂടിക്കാഴ്ച നടത്തൽ എന്നിവയാണ് സംഘടിപ്പിക്കുക.

രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിൽ പൈലറ്റ് ക്യാമ്പ് അസ്വസ്ഥരാണ്. സംസ്ഥാനത്ത് വരുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഉണർവുണ്ടാകണമെങ്കിൽ നേതൃതലത്തിൽ മാറ്റങ്ങൾ ഉണ്ടാകണമെന്ന് കോൺഗ്രസിന്റെ ഉന്നത നേൃതത്വത്തെ ധരിപ്പിക്കാനാണ് പൈലറ്റ് ശ്രമിക്കുന്നത്. രാജസ്ഥാനിൽ രണ്ട് ദശാബ്ദമായി കോൺഗ്രസിന് തുടർ ഭരണം ലഭിച്ചിട്ടില്ല.

തുടർഭരണത്തിന് രാജസ്ഥാനിൽ നേതൃമാറ്റം അനിവാര്യമാണെന്ന് കരുതുന്ന സചിൻ പൈലറ്റ് അതിനായുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. ജനുവരി 16 മുതൽ 20 വരെയാണ് പൈലറ്റ് പൊതുജന സമ്പർക്ക പരിപാടികൾ തയാറാക്കിയിട്ടുള്ളത്.

Tags:    
News Summary - Pilot dares Congress high command with solo campaign ahead of Rajasthan polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.