ന്യൂഡൽഹി: പി.ടി.ഐ േഫാട്ടോഗ്രാഫറായ അതുൽ യാദവ് ഡൽഹി നിസാമുദ്ദീൻ ബ്രിഡ്ജിന് സമീപത്തുകൂടെ വാഹനമോടിച്ച് പോകുേമ്പാഴാണ് ആ കാഴ്ച കണ്ടത്. അതീവസങ്കടത്താൽ പൊട്ടിക്കരഞ്ഞ് ഒരു കുടിയേറ്റ തൊഴിലാളി ഫോണിൽ സംസാരിക്കുന്നു. ആഴ്ചകളായി നിസ്സഹായരായ അന്തർസംസ്ഥാന തൊഴിലാളികളുടെ ഫോട്ടോകളെടുത്തിരുന്ന അതുലിന് മുതിർന്നൊരു മനുഷ്യൻ വഴിവക്കിലിരുന്ന് ഇങ്ങനെ പൊട്ടിക്കരയുന്നത് കണ്ട് സഹിക്കാനായില്ല.
ഫോട്ടോ എടുത്ത ശേഷം അയാളോട് കാര്യങ്ങളന്വേഷിച്ചു. മരണാസന്നനായ തെൻറ കുഞ്ഞിനെ കാണാൻ നാട്ടിലെത്താനാവാത്തതിെൻറ വിഷമത്തിലാണ് കരയുന്നത്. നാടെവിടെ എന്ന ചോദ്യത്തിന് ദൂരെ നീണ്ടുകിടക്കുന്ന യമുന നദി അയാൾ ചൂണ്ടിക്കാട്ടി. ഡൽഹിയുടെ അതിർത്തി കടന്ന് ബിഹാറിലെ ബെഗുസരായിലെ ബരിയർപുർ സ്വദേശിയാണെന്ന് പിന്നെ മനസ്സിലായി. ജോലി സ്ഥലമായ നജഫ്ഗഢിൽ നിന്ന് നാട്ടിലേക്ക് പോകാനായി വന്ന ഇയാളെ നിസാമുദ്ദീൻ പാലത്തിൽ പൊലീസ് തടയുകയായിരുന്നു.
കൈയിലുണ്ടായിരുന്ന ബിസ്ക്കറ്റും വെള്ളവും നൽകി അയാളെ ആശ്വസിപ്പിച്ച അതുൽ, യമുന കടന്ന് നാട്ടിലെത്താൻ പൊലീസിൽ നിന്ന് അനുമതിയും വാങ്ങി നൽകി. എന്നാൽ അയാളുടെ പേരോ ഫോൺ നമ്പറോ വാങ്ങിക്കാത്തതിനാൽ നാടണഞ്ഞോ എന്നറിയാൻ വഴിയുണ്ടായിരുന്നില്ല. എങ്കിലും അതുലിെൻറ ചിത്രം പി.ടി.ഐ പ്രസിദ്ധീകരിച്ചതോടെ വിവിധ മാധ്യമങ്ങൾ അതേറ്റെടുക്കുകയും ’ദുഃഖഭരിതനായ ആ പിതാവിന് എന്തുസംഭവിച്ചു’വെന്ന് അന്വേഷിച്ചു. രാംപുകാർ പണ്ഡിറ്റ് എന്നാണ് അയാളുടെ പേരെന്നും ഗുരുതരാവസ്ഥയിലുണ്ടായിരുന്ന മകൻ മരിച്ചുപോയെന്നും പിന്നീട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.