ന്യൂഡൽഹി: ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ രാഷ്ട്രീയ പാർട്ടികളെ ദേശീയ/സംസ്ഥാന തല പാർട്ടികളായി അംഗീകരിക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഹരജി ഡൽഹി ഹൈകോടതി തള്ളി. ഹരജിക്കാരനായ ഹിന്ദ് സാമ്രാജ്യ പാർട്ടി, രാഷ്ട്രീയ പാർട്ടികളെ ദേശീയ പാർട്ടികളായോ സംസ്ഥാന പാർട്ടികളായോ തരംതിരിക്കുന്നതിനുള്ള 1968ലെ ‘തെരഞ്ഞെടുപ്പ് ചിഹ്ന ഉത്തരവിന്റെ’ സാധുതയെ ചോദ്യം ചെയ്തിരുന്നു.
ഹരജിയിൽ ഉന്നയിച്ച പ്രശ്നങ്ങൾ സുപ്രീംകോടതി ഇതിനകം തന്നെ പരിഹരിച്ചുവെന്നും, പ്രസ്തുത ഉത്തരവ് വിവേചനപരമാണെന്ന് കണക്കാക്കാൻ ഒരു കാരണവുമില്ലെന്നും ജസ്റ്റിസ് നിതിൻ സാംബ്രെയും ജസ്റ്റിസ് അനീഷ് ദയാലും അടങ്ങിയ ബെഞ്ച് വിധിച്ചു.
ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകാൻ അധികാരമില്ലാതിരിക്കെ, കമീഷൻ നിയമവിരുദ്ധമായി അംഗീകാരം നൽകിയിട്ടുണ്ടെന്ന് ഹരജിക്കാരൻ വാദിച്ചു.
ദേശീയ, സംസ്ഥാനതല രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പിനു വളരെ മുമ്പ് പ്രചാരണത്തിനായി തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അനുവദിച്ചിരുന്നുവെന്നും, അതേസമയം പുതുതായി ജനിച്ച രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർഥികൾക്ക് സൂക്ഷ്മപരിശോധന തീയതിക്ക് ശേഷം മാത്രമേ ചിഹ്നം ലഭിക്കുകയുള്ളൂവെന്നും വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.