വിദ്വേഷ അജണ്ട ജനം തള്ളി -ജമാഅത്തെ ഇസ്‍ലാമി

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പുകളിൽ വിദ്വേഷ അജണ്ട ജനം തള്ളിക്കളഞ്ഞുവെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ്. അതേസമയം, വർഗീയ, വിദ്വേഷ രാഷ്ട്രീയം മുന്നോട്ടുവെച്ച് നടന്ന പ്രചാരണങ്ങൾ ഉത്കണ്ഠ ഉളവാക്കുന്നതാണെന്ന് സംഘടന ഉപാധ്യക്ഷൻ പ്രഫ. മുഹമ്മദ് സലിം എൻജിനീയർ പറഞ്ഞു. മതപരമായും ജാതീയമായും ഭിന്നിപ്പുണ്ടാക്കി വോട്ടു പിളർത്താനാണ് ചില പാർട്ടികൾ ശ്രമിച്ചത്. എന്നാൽ ജനങ്ങളുടെ പക്വത വർധിച്ചു. അത്തരം തന്ത്രങ്ങളിൽ അവർ വീണില്ല.


വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ പ്രാധാന്യം നേടി. സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന പാർട്ടികൾക്കെതിരെ തെരഞ്ഞെടുപ്പു കമീഷൻ കർക്കശ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് സലിം എൻജിനീയർ അഭിപ്രായപ്പെട്ടു. പരസ്യത്തിനായി കോടികൾ ഒഴുക്കിയതിനെക്കുറിച്ച് അന്വേഷണം വേണം. യുക്രെയ്ൻ വിഷയത്തിൽ സംയമനം, വെടിനിർത്തൽ, നയതന്ത്ര പ്രക്രിയ എന്നിവയാണ് അടിയന്തരമായി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - People reject hate agenda - Jamaat-e-Islami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.