ശ്രീനഗർ: സൈനികർക്ക് സൗജന്യമായി ലഭിക്കേണ്ട ഭക്ഷണ സാധനങ്ങൾ ഉന്നത ഉദ്യോഗസ്ഥർ കരിഞ്ചന്തയിൽ മറിച്ചു വിൽക്കുന്നതായി ആരോപണം. കശ്മീരിലെ ഹുംഹാമയിൽ അതിർത്തി രക്ഷാസേന (ബി.എസ്.എഫ്)യുടെ ആസ്ഥാന ഒഫീസിന് സമീപത്തെ നാട്ടുകാരാണ് ഇക്കാര്യം ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയത്.
ഭക്ഷണ സാധനങ്ങളും പച്ചക്കറികളും ഡീസലും പെട്രോളും ക്യാമ്പിന് പുറത്ത് പകുതി വിലക്ക് വിൽക്കുന്നതായി പ്രദേശവാസികളും ഒരു ജവാനും വെളിപ്പെടുത്തി. സൈനിക ഉദ്യോഗസ്ഥരിൽ നിന്ന് ഡീസൽ പകുതിവിലക്കും അരിയും മസാലകൾ പോലെയുള്ളവ തുച്ഛമായ വിലക്കും ലഭിക്കാറുള്ളതായി മറ്റൊരു കച്ചവടക്കാരനും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നാലു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലൂടെ അതിർത്തിയിൽ കാവൽ നിൽക്കുന്ന തങ്ങൾക്ക് മൂന്ന് നേരത്തെ ഭക്ഷണംപോലും ലഭിക്കുന്നില്ലെന്നും രാത്രിയില്‍ ഒഴിഞ്ഞ വയറോടെയാണ് ഉറങ്ങാന്‍ പോകുന്നതെന്നും സൈനികൻ വെളിപ്പെടുത്തിയിരുന്നു. സംഭവം ദേശീയ തലത്തിൽ വലിയ ചർച്ചക്ക് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.