കഴിവില്ലാത്തവർ ചികിൽസിക്കുന്നു; ഇന്ത്യൻ സമ്പദ്​വ്യവസ്ഥ തകർച്ചയിൽ -ചിദംബരം

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്​വ്യവസ്ഥയുടെ തകർച്ചയിൽ വീണ്ടും പ്രതികരണവുമായി മുൻ ധനമന്ത്രി പി. ചിദംബരം. കഴിവില്ലാത ്ത ഡോക്​ടർമാർ ചികിൽസിക്കുന്നത്​ മൂലം ഇന്ത്യൻ സമ്പദ്​വ്യവസ്ഥ തകർച്ചയെ അഭിമുഖീകരിക്കുകയാണെന്ന്​ ചിദംബരം പറഞ ്ഞു. രാജ്യസഭയിലായിരുന്നു ചിദംബരത്തി​​െൻറ പ്രതികരണം.

മോശം സമ്പദ്​വ്യവസ്ഥയാണ്​ തങ്ങൾക്ക്​ ലഭിച്ചതെന്ന്​ മോദി സർക്കാർ പറയുന്നു. എന്നാൽ, കഴിഞ്ഞ ആറ്​ വർഷമായി അവരാണ്​ അധികാരത്തിൽ​. എത്രകാലം സമ്പദ്​വ്യവസ്ഥയുടെ മുൻ മാനേജർമാരെ അവർ പഴിക്കും. ഇപ്പോഴത്തെ മാനേജർമാരെ കുറിച്ചാണ്​ ജനങ്ങൾ ചോദിക്കുന്നത്​. സമ്പദ്​വ്യവസ്ഥ ഐ.സി.യുവിലാണെന്നാണ്​ മുഖ്യസാമ്പത്തിക ഉപദേഷ്​ടാവ്​ പറയുന്നത്​. അത്​ തെറ്റാണെന്നും സമ്പദ്​വ്യവസ്ഥയെ സർക്കാർ ഐ.സി.യുവിലേക്ക്​ മാറ്റുകയായിരുന്നുവെന്നും ചിദംബരം പറഞ്ഞു.

ദുഃഖകരമായത്​ സംഭവിച്ചിരിക്കുന്നു. രോഗി ഐ.സി.യുവിലായി. പക്ഷേ കഴിവില്ലാത്ത ഡോക്​ടർമാരാണ്​ ഇപ്പോൾ രോഗിയെ ചികിൽസിക്കുന്നത് എന്നതാണ്​ പ്രശ്​നം. സമ്പദ്​വ്യവസ്ഥ നേരിടുന്ന പ്രധാന പ്രശ്​നവും ഇതാണ്​. പ്രതിപക്ഷവുമായി നിങ്ങൾ ചർച്ചകൾ നടത്തുന്നില്ല. കോൺഗ്രസ്​ നിങ്ങൾക്ക്​ തൊട്ടുകൂടാത്തവരാണ്​. മൻമോഹൻ സിങ്ങിനെ നിങ്ങൾ സമീപിക്കില്ല. പക്ഷേ ഐ.സി.യുവിന്​ സമീപത്തെ രോഗിയുടെ അടുത്തു​നിന്ന്​ നിങ്ങൾ 'എല്ലാവർക്കുമൊപ്പം​, എല്ലാവർക്കും വികസനം' എന്ന മുദ്രവാക്യം ഉയർത്തുന്നു. രഘുറാം രാജൻ, അരവിന്ദ്​ സുബ്രഹ്​മണ്യൻ, ഊർജിത്​ പ​ട്ടേൽ എന്നിവരെല്ലാം കളമൊഴിഞ്ഞിരിക്കുന്നു​. പിന്നെ ഐ.സി.യുവിലായ രോഗിയെ രക്ഷിക്കാൻ നിങ്ങൾക്ക്​ ഏത്​ ഡോക്​ടറാണുള്ള​ത് - ചിദംബരം ചോദിച്ചു.

Tags:    
News Summary - P.Chidabaram on indian economy-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.