ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ നാലു മുതൽ 22 വരെ നടക്കും. 19ദിവസങ്ങളിലായി 15സിറ്റിങ്ങുകളാണ് ഉണ്ടാവുക. ഐ.പി.സി, സി.ആർ.പി.സി, എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരം വയ്ക്കാൻ ശ്രമിക്കുന്ന മൂന്ന് പ്രധാന ബില്ലുകൾ സെഷനിൽ പരിഗണിക്കാൻ സാധ്യതയുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം സംബന്ധിച്ച ബില്ലും ഈ സമ്മേളനത്തിൽ വന്നേക്കും.
സഭാ കാര്യങ്ങളെയും മറ്റ് ഇനങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്കായി കാത്തിരിക്കുകയാണെന്ന് പാർലമെന്റ് കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ട്വീറ്റ് ചെയ്തു. ഡിസംബർ മൂന്നിനാണ് അഞ്ച് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്. അതിനു പിറ്റേന്നാണ് പാർലമെന്റ് സമ്മേളനം തുടങ്ങുന്നത്.
നവംബറിലായിരുന്നു പാർലമെന്റിൽ ശീതകാല സമ്മേളനം നടക്കാറുള്ളത്. ഇത്തവണ തെരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ ഡിസംബറിലേക്ക് നീട്ടിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.