ഇന്ത്യയിലേക്ക് പാക് ഹിന്ദുക്കളുടെ ഒഴുക്ക്; ലക്ഷ്യം അഭയം​

അമൃത്​സർ: പൗരത്വ ഭേദഗതി നിയമത്തിൻെറ പശ്​ചാത്തലത്തിൽ വാഗാ അതിർത്തി കടന്ന്​ ഇന്ത്യയിലേക്ക്​ എത്തുന്ന പാക്​ ഹി ന്ദു കുടുംബങ്ങളുടെ എണ്ണം വർധിക്കുന്നു. ഇന്ത്യയിൽ അഭയം തേടലാണ്​ ഇവരിൽ ഭൂരിപക്ഷത്തിൻെറയും ലക്ഷ്യമെന്നാണ്​ റിപ ്പോർട്ട്​.

തിങ്കളാഴ്​ച മാത്രം അട്ടാരി-വാഗാ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത് 50 പാകിസ്താനി ഹിന്ദു കുടും ബങ്ങളിലെ 200ലധികം പേരാണ്​. സന്ദര്‍ശക വിസയിൽ ഇന്ത്യയിലെത്തുന്ന പാക്​ ഹിന്ദുക്കളുടെ എണ്ണത്തിൽ കഴിഞ്ഞമാസം മുതല്‍ വര്‍ധനവുണ്ടെന്ന് അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
പാകിസ്താനിലെ സിന്ധ്-കറാച്ചി പ്രവിശ്യയിലുള്ളവരാ ണ് ഇന്ത്യയിലേക്കെത്തുന്നവരില്‍ ഭൂരിഭാഗവും. ഹരിദ്വാറില്‍ സന്ദര്‍ശനം നടത്താനും രാജസ്ഥാനിലെ ബന്ധുക്കളെ കാണാനുമാണ്​ എത്തുന്നതെന്ന്​ പറയുന്നുണ്ടെങ്കിലും വലിയ ലഗേജുകളാണ് പലരുടെയും പക്കലുള്ളത്​.

ഇന്ത്യയിൽ അഭയം തേടലാണ്​ തങ്ങളുടെ ലക്ഷ്യമെന്ന സൂചനയും പലരും പങ്കുവെച്ചു. ‘ഹരിദ്വാറിലെ തീർഥാടനത്തിന്​ ശേഷം ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങളെടുക്കണം. ഇന്ത്യയിൽ താമസിക്കണമെന്നാണ്​ ആഗ്രഹം’ -പാകിസ്​താനിൽ നിന്നെത്തിയ ലക്ഷ്​മൺ ദാസ്​ പറഞ്ഞു. ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിയെ പാകിസ്താനിലും അഫ്ഗാനിസ്താനിലും ബംഗ്ലാദേശിലും കഴിയുന്ന ഹിന്ദുക്കളും സിഖുകാരും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.

‘ഞങ്ങള്‍ക്ക്​ പാകിസ്താനില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ല. ഞങ്ങളുടെ പെൺമക്കളാക​ട്ടെ, എപ്പോള്‍ വേണമെങ്കിലും തട്ടിക്കൊണ്ടുപോയേക്കാം എന്ന ഭീതിയിലാണ്. പോലീസ് ഇതെല്ലാം നിശബ്​ദരായി നോക്കിനില്‍ക്കുകയേ ഉള്ളൂ. ഞങ്ങളുടെ പെണ്‍മക്കള്‍ക്ക് പാകിസ്താനിലെ വടക്കുപടിഞ്ഞാറ് മേഖലയിലൂടെ സ്വതന്ത്രരായി നടക്കാന്‍ പോലും സാധിക്കില്ല. ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് പാകിസ്താനില്‍ പതിവാണ്​. മതമൗലികവാദികള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെടാന്‍ ആര്‍ക്കും ധൈര്യവുമില്ല’ -സംഘത്തിലുള്ള ഒരു സ്ത്രീ പറഞ്ഞു.

പാകിസ്​താനിൽ നിന്നെത്തിയ ഹിന്ദു കുടുംബത്തെ അതിർത്തിയിൽ അകാലിദള്‍ നേതാവും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മ​െൻറ്​ കമ്മിറ്റി പ്രസിഡൻറുമായ മഞ്ചിന്ദര്‍ സിങ് സിര്‍സ സ്വീകരിക്കുന്നു

പാകിസ്​താനിൽ നിന്നെത്തുന്ന നാലു കുടുംബങ്ങളെ സ്വീകരിക്കുന്നതിന്​ അകാലിദള്‍ നേതാവും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മ​െൻറ്​ കമ്മിറ്റി പ്രസിഡൻറുമായ മഞ്ചിന്ദര്‍ സിങ് സിര്‍സയും അതിര്‍ത്തിയിലുണ്ടായിരുന്നു. ‘തങ്ങളുടെ ജീവിതവും മതപരമായ വിശ്വാസവും സംരക്ഷിക്കാനായി പാകിസ്​താനിൽ നിന്ന്​ രക്ഷപ്പെ​​ട്ടെത്തിയവരാണ്​ ഇവർ. ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ഇവർക്ക്​ സാധ്യമായത്ര വേഗത്തിൽ പൗരത്വം നൽകാൻ അഭ്യർഥിക്കും’- അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Pakistani Hindus cross Attari-Wagah border, some say will seek asylum -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.