ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പാകിസ്താൻ പ്രതിഷേധം അറിയിച്ചു

ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് ന്യൂഡൽഹിയിലെ രണ്ട് പാക് ഉദ്യോഗസ്ഥരെ പുറത്താക്കിയതിൽ പാകിസ്താൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തിങ്കളാഴ്ച ഇസ്ലാമബാദിലെ നയതന്ത്രകാര്യാലയത്തിൽ മുതിർന്ന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയാണ് പാകിസ്താൻ പ്രതിഷേധം അറിയിച്ചത്. 

ന്യൂഡൽഹിയിലെ പാകിസ്താൻ നയതന്ത്രകാര്യലയത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ മേൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇന്ത്യ ഉന്നയിക്കുന്നത് എന്ന് പാകിസ്താൻ അറിയിച്ചു. 

വിയന്ന കൺവെൻഷനിലെ നയങ്ങൾക്ക് വിരുദ്ധമായാണ് ഇന്ത്യ പ്രവർത്തിച്ചതെന്നും പാക് ഫോറിൻ ഓഫിസ് കുറ്റപ്പെടുത്തി. 

ന്യൂഡൽഹിയിലെ പാകിസ്താൻ  ഉദ്യോഗസ്ഥരെ ഇന്ത്യൻ ലോ എൻഫോഴ്സ്മെന്‍റ് വിഭാഗം മെയ് 31 കസ്റ്റഡിയിലെടുക്കുകയും 24 മണിക്കൂറിനകം രാജ്യം വിട്ടുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പഞ്ചാബിലെ ശേഖ്പുര സ്വദേശിയായ ആബിദ് ഹുസൈനേയും ഇസ്ലാബാദ് സ്വദേശിയായ താഹിർ ഖാനേയുമാണ് ഇന്ത്യ കസ്റ്റഡിയിലെടുത്തത്. 

Tags:    
News Summary - Pakistan summons senior Indian official over expulsion of two diplomats on espionage charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.