ന്യൂഡൽഹി: വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാെൻറ പുതിയ വീഡിയോ പുറത്ത് വിട്ട് പാകിസ്താൻ. അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയതിന് പിന്നാലെയാണ് പുതിയ വീഡിയോ പുറത്ത് വന്നത്. എേട്ടാളം എഡിറ്റുകൾ വരുത്തിയാണ് പാകിസ്താൻ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോ റെക്കോർഡ് ചെയ്തതിന് ശേഷമാണ് അഭിനന്ദനെ കൈമാറാൻ പാകിസ്താൻ തയാറായതെന്നും റിപ്പോർട്ടുകളുണ്ട്.
നിയന്ത്രണരേഖ ലംഘിച്ച് പാകിസ്താനിലേക്ക് കടന്ന് കയറിയെന്ന് അഭിനന്ദൻ വീഡിയോയിൽ പറയുന്നുണ്ട്. ഇതിനിടെ തെൻറ വിമാനം വെടിവെച്ചിട്ടു. പാകിസ്താനിലെ ആൾക്കൂട്ടത്തിനിടയിൽ അകപ്പെട്ടുപോയ തന്നെ സൈന്യം രക്ഷപ്പെടുത്തുകയായിരുന്നു. പാക് സൈന്യം പ്രൊഫഷണലാണെന്നും അവരുടെ പ്രവർത്തനം തന്നെ സ്വാധീനിച്ചുവെന്നും വീഡിയോയിൽ അഭിനന്ദൻ വർധമാൻ വ്യക്തമാക്കുന്നു.
വീഡിയോക്കെതിരെ രൂക്ഷവിമർശനമാണ് കേന്ദ്രസർക്കാർ നടത്തിയത്. ബുധനാഴ്ച അഭിനന്ദൻ വർധമാൻ പിടിയിലായതിന് പിന്നാലെ അദ്ദേഹത്തിെൻറ വീഡിയോ പാകിസ്താൻ പുറത്ത് വിട്ടിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.