ന്യൂഡൽഹി: പാക് ഭീകരനെ ഡൽഹി പൊലീസ് സ്പെഷൽ സെൽ പിടികൂടി. കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗറിൽനിന്നാണ് 40കാരനായ മുഹമ്മദ് അഷ്റഫ് എന്ന അലി പിടിയിലായത്. എ.കെ 47 തോക്ക്, വെടിയുണ്ടകൾ, ഗ്രനേഡ്, രണ്ടു കൈത്തോക്കുകൾ എന്നിവ ഇയാളിൽനിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഇന്ത്യൻ പൗരനാണെന്ന വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ഡൽഹിയിലെ ശാസ്ത്രി നഗറിലാണ് ഇയാൾ താമസിച്ചിരുന്നത്.
പാക് ചാരസംഘടനയായ ഐ.എസ്.ഐ ബന്ധമുള്ളയാളാണ് പഞ്ചാബ് പ്രവിശ്യ സ്വദേശിയായ അലി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ച വിവരം. ഇയാൾ ബംഗ്ലാദേശ് വഴി ഇന്ത്യയിലെത്തി പത്ത് വർഷമായി ഇവിടെ സ്ഥിരതാമസമായിരുന്നതായി പൊലീസ് ഡെപ്യൂട്ടി പൊലീസ് കമീഷണർ പ്രമോദ് സിങ് കുശാവാഹ പറഞ്ഞു.
ഇതിനകം നാലഞ്ച് സ്ഥലത്ത് ഇയാൾ താമസിച്ചിരുന്നു. ഏറെക്കാലം ഒരിടത്ത് താമസിക്കാത്ത ഇയാൾ ഇവിടെനിന്ന് വിവാഹം കഴിച്ചതായും പൊലീസ് കെണ്ടത്തി. തിങ്കളാഴ്ച രാത്രിയാണ് അലി പിടിയിലായത്. സ്കൂൾ പഠനശേഷം ആറുമാസം ഐ.എസ്.ഐ പരിശീലനം നേടിയശേഷമാണ് ഇയാൾ ഇന്ത്യയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. നിയമവിരുദ്ധപ്രവർത്തനം തടയൽ, സ്ഫോടകവസ്തു, ആയുധ നിരോധന നിയമം എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.