നീറ്റ് പി.ജി കട്ട് ഓഫ് കുറച്ചതിൽ ആശങ്കയറിയിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ (നീറ്റ് പി.ജി) 2025 യോഗ്യതാ കട്ട്‌ഓഫ് പൂജ്യത്തിലേക്കും നെഗറ്റിവ് മാർക്കിലേക്കും കുറച്ചതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. കട്ട്ഓഫ് ശതമാനം കുറക്കാനുള്ള തീരുമാനത്തെ ചോദ്യംചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ കേന്ദ്രസർക്കാറിനോട് വിശദമായ സത്യവാങ്മൂലം നൽകാൻ ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് ആവ​ശ്യപ്പെട്ടു.

പി.ജി ​പ്രവേശനമാണെന്നും എം.ബി.ബി.എസ് യോഗ്യതുള്ളവരുമാണ് ഉദ്യോഗാർഥികളെന്നും സർക്കാർ വാദിച്ചെങ്കിലും പരീക്ഷയിൽതന്നെ വിജയിക്കാനാകാത്തവരും നെഗറ്റിവ് മാർക്ക് നേടുന്നവരുമായ ഉദ്യോഗാർഥികൾക്ക് പ്രവേശനം നൽകുന്നത് ന്യായീകരിക്കാമോ എന്നും കോടതി ചോദിച്ചു. കേസ് പരിഗണിക്കുന്നത് മാറ്റിയ കോടതി പ്രവേശന നടപടി തുടരുന്നത് തടഞ്ഞില്ല. 

Tags:    
News Summary - Supreme Court expresses concern over reduction in NEET PG cut-off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.