ന്യൂഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി നൽകിയ ഹരജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി.
ഒരു രാഷ്ട്രീയ പാർട്ടിയുടെ ആവശ്യം പരിഗണിച്ച് തെരഞ്ഞെടുപ്പ് റദ്ദാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, തെരഞ്ഞെടുപ്പിൽ ജനം തിരസ്കരിച്ചശേഷം പ്രശസ്തിക്കായി പ്രശാന്ത് കോടതിയെ ഉപയോഗിക്കുകയാണെന്ന് വിമർശിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വനിതകൾക്ക് 10,000 രൂപ വീതം കൈമാറിയത് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ആവശ്യമെങ്കിൽ പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി ഹരജിക്കാർക്ക് ഹൈകോടതിയെ സമീപിക്കാമെന്ന് അറിയിച്ചതിനെത്തുടർന്ന് ജൻ സുരാജ് പാർട്ടി സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹരജി പിൻവലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.