Posted On
date_range Updated On
date_range 60 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ട എക്സൈസ് ഡെ. കമീഷണർക്ക് സസ്പെൻഷൻ
മംഗളൂരു: കൈക്കൂലിയുമായി ബന്ധപ്പെട്ട പരാതിയെത്തുടർന്ന് മാണ്ഡ്യ എക്സൈസ് ഡെപ്യൂട്ടി കമീഷണർ (ഡി.സി) ആർ. നാഗശയനയെ സസ്പെൻഡ് ചെയ്തു. സിഎൽ-ഏഴ് ലൈസൻസ് അനുവദിക്കുന്നതിന് നാഗശയന 60 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി സുന്ദർ എന്നയാൾ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയാണ് നടപടി.
കഴിഞ്ഞ ആഗസ്റ്റിൽ അപേക്ഷകനായ സുന്ദറും നാഗശയനയും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേതുടർന്ന് എക്സൈസ് കമീഷണർ നാഗശയനക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
നാഗശയന ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരുന്നു. എന്നാൽ, കൈക്കൂലി ആവശ്യപ്പെട്ടത് ശരിയാണെന്ന് പ്രാഥമികമായി കണ്ടെത്തി. തുടർന്നാണ് സസ്പെൻഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.