വിസ​യോ രേ​ഖ​ക​ളോ ഇല്ല: പോയ വർഷത്തിൽ നാ​ടു​ക​ട​ത്തപ്പെട്ടത് 22900 ഇ​ന്ത്യക്കാർ

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നാ​യി 22,900 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ നാ​ടു​ക​ട​ത്തി​യ​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പാ​ർ​ല​മെ​ന്‍റി​ൽ അ​റി​യി​ച്ചു. കൃ​ത്യ​മാ​യ വീ​സ​യോ രേ​ഖ​ക​ളോ ഇ​ല്ലാ​ത്ത​തി​നെത്തു​ട​ർ​ന്നാ​ണ് ഇ​വ​രെ നാ​ടു​ക​ട​ത്തി​യ​ത്. 2025ലെ ​ക​ണ​ക്കാ​ണി​ത്.

കോ​ൺ​ഗ്ര​സ് എം​പി ര​ൺ​ദീ​പ് സു​ർ​ജേ​വാ​ല ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തിനു മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രാ​ല​യം ഈ ​ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ നാ​ട് ക​ട​ത്ത​പ്പെ​ട്ട​ത് അ​മേ​രി​ക്ക​യി​ൽ നി​ന്ന​ല്ല, മ​റി​ച്ച് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽനി​ന്നാ​ണെ​ന്ന് ഈ ​ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്ക് പ്ര​കാ​രം 3806 ഇ​ന്ത്യ​ക്കാ​രെ​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം അ​മേ​രി​ക്ക​യി​ൽ​നി​ന്ന് നാ​ടു​ക​ട​ത്തി​യ​ത്. ഹൂ​സ്റ്റ​ണി​ൽ​നി​ന്ന് 234 പേ​ർ, സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ൽനി​ന്ന് 49, ന്യൂ​യോ​ർ​ക്കി​ൽ​നി​ന്ന് 47, അ​റ്റ്ലാ​ന്‍റ​യി​ൽ​നി​ന്നും സി​യാ​റ്റി​ൽ നി​ന്നും 31 പേ​ർ വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്ക്. പ​ഞ്ചാ​ബ്, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ൻ, ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നു​ള്ള യു​വാ​ക്ക​ളാ​ണ് പ്ര​ധാ​ന​മാ​യും നാ​ടു​ക​ട​ത്ത​പ്പെ​ട്ട​ത്.

Tags:    
News Summary - 22,900 Indians deported in 2025 due to lack of visas or documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.