ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ ര​ണ്ട് സൈ​നി​ക​രെ വ​ധി​ക്കു​ക​യും ത​ല​യ​റു​ത്ത് മൃ​ത​ദേ​ഹം വി​കൃ​ത​മാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പാ​കി​സ്താ​​െൻറ പ​ങ്കി​ന് വ്യ​ക്ത​മാ​യ തെ​ളി​വു​ണ്ടെ​ന്ന് ഇ​ന്ത്യ. എ​ന്നാ​ൽ ഇൗ ​ചെ​യ്തി​യി​ലെ പ​ങ്കാ​ളി​ത്തം പാ​കി​സ്താ​ൻ നി​ഷേ​ധി​ച്ചു. ഡ​ൽ​ഹി​യി​ലെ പാ​ക് ഹൈ​ക​മീ​ഷ​ണ​ർ അ​ബ്​​ദു​ൽ ബാ​സി​തി​നെ വി​ളി​ച്ചു​വ​രു​ത്തി വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ​ങ്ക​ർ ഇ​ന്ത്യ​യു​ടെ അ​മ​ർ​ഷം അ​റി​യി​ച്ചു. പാ​ക് സൈ​ന്യ​ത്തി​ന് പ​ങ്കി​ല്ലെ​ന്നും, ത​ന്നെ അ​റി​യി​ച്ച വി​കാ​രം പാ​ക് ഭ​ര​ണ​കൂ​ട​ത്തോ​ട് വി​ശ​ദീ​ക​രി​ക്കു​മെ​ന്നു​മാ​ണ് പാ​ക് ഹൈ​ക​മീ​ഷ​ണ​ർ ന​ൽ​കി​യ മ​റു​പ​ടി.

പാ​ക് സൈ​ന്യം കാ​ട​ത്തം കാ​ട്ടി​യ​തി​ന് വ്യ​ക്ത​മാ​യ തെ​ളി​വു​ണ്ടെ​ന്നും മൃ​ത​ദേ​ഹ​ഭാ​ഗം അ​തി​ർ​ത്തി​ക്ക് അ​പ്പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ക്കു​ന്നു. കൃ​ഷ്ണ​ഗ​ഡി മേ​ഖ​ല​യി​ൽ റോ​സ നാ​ല ലൈ​നി​ൽ ക​ണ്ട ചോ​ര​പ്പാ​ടു​ക​ൾ അ​താ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട പ​ട്ടാ​ള​ക്കാ​ർ​ക്കെ​തി​രെ പാ​കി​സ്താ​ൻ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. അതിനിടെ, ഇൗ ​മാ​സം ന​ട​ക്കേ​ണ്ട ഏ​ഷ്യ​ൻ ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പാ​കി​സ്താ​ൻ താ​ര​ങ്ങ​ളെ വി​ല​ക്കി. ഇ​ന്ത്യ-​പാ​ക് വി​ദ്യാ​ർ​ഥി വി​നി​മ​യ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി എ​ത്തി​യ 50ഒാ​ളം പാ​ക് വി​ദ്യാ​ർ​ഥി​ക​ളെ തി​രി​ച്ച​യ​ച്ചു. 

ഇ​ന്ത്യ പാ​കി​സ്താ​ന് ന​ൽ​കാ​നു​ള്ള അ​തി​പ്രി​യ രാ​ജ്യ (എം.​എ​ഫ്.​എ​ൻ) പ​ദ​വി റ​ദ്ദാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് വി​ശ​ദീ​ക​രി​ച്ചു. ലോ​ക വ്യാ​പാ​ര ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച രാ​ജ്യ​ങ്ങ​ൾ പ​ര​സ്പ​രം ഇൗ ​പ​ദ​വി കൊ​ടു​ക്കാ​ൻ ബാ​ധ്യ​സ്ഥ​മാ​ണെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പാ​ക​ത്തി​ലു​ള്ള തെ​ളി​വു​ക​ൾ ഇ​ന്ത്യ പാ​ക് സൈ​ന്യ​ത്തി​ന് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും  അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് പാ​ക് ഹൈ​ക​മീ​ഷ​ണ​റെ വി​ളി​പ്പി​ച്ച​ത്. തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് വി​സ വി​ല​ക്കും പാ​ക് വി​ദ്യാ​ർ​ഥി​ക​ളെ തി​രി​ച്ച​യ​ക്കാ​നു​ള്ള തീ​രു​മാ​ന​വും ഉ​ണ്ടാ​യ​ത്. ഡ​ൽ​ഹി​യി​ൽ ഇൗ ​മാ​സം 10 മു​ത​ൽ അ​ഞ്ചു ദി​വ​സം ന​ട​ക്കാ​നി​രു​ന്ന ഏ​ഷ്യ​ൻ ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ര​ണ്ടു പാ​ക് താ​ര​ങ്ങ​ളാ​ണ് പ​െ​ങ്ക​ടു​ക്കാ​ൻ നി​ശ്ച​യി​ച്ച​ത്.  റൂ​ട്ട്സ് ടു ​റൂ​ട്ട്സ് എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ ക്ഷ​ണ​പ്ര​കാ​രം ഇ​ന്ത്യ​യി​ൽ എ​ത്തി​യ 50ഒാ​ളം പാ​ക് വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ബു​ധ​നാ​ഴ്ച തി​രി​ച്ച​യ​ച്ച​ത്. 

Tags:    
News Summary - pak barbaric act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.