ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ ആത്മകഥ ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി പ്രസിദ്ധീകരിക്കില്ലെന്ന് പബ്ലിഷിങ് കമ്പനി പെൻഗ്വിൻ റാൻഡം ഹൗസ് ഓഫ് ഇന്ത്യ. പുസ്തകം ഇതുവരെ ഒരു രൂപത്തിലും പുറത്തിറക്കിയിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.
പുസ്തകം രാഷ്ട്രീയ വിവാദമാവുകയും ഇന്‍റർനെറ്റിലൂടെ പ്രചരിപ്പിച്ചതിന് ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്ത സംഭവത്തിനു പിന്നാലെയാണ് കമ്പനിയുടെ പ്രതികരണം.
അംഗീകൃത അതോറിറ്റികളിൽ നിന്ന് ആവശ്യമായ ക്ലിയറൻസ് ഇല്ലാതെയാണ് പുസ്തകം പ്രചരിപ്പിക്കുന്നതെന്ന പ്രാഥമിക നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പുസ്തകത്തിന്‍റെ പി.ഡി.എഫ് പകർപ്പുകൾ ചില വെബ്സൈറ്റുകളിൽ ലഭ്യമാണെന്ന് പൊലീസ് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.