കുൽദീപ് സിങ് സെംഗാർ
Posted On
date_range Updated On
date_range സെംഗാറിന് സുപ്രീംകോടതിയിലും ജാമ്യമില്ല
ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗ കേസ് പ്രതി കുൽദീപ് സിങ് സെംഗാറിന് ഇരയുടെ പിതാവിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം നിഷേധിച്ച ഡൽഹി ഹൈകോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. കുറ്റക്കാരനാണെന്നുള്ള വിധിക്കെതിരെ സെംഗാറിന്‍റെ അപ്പീൽ പരിഗണനയിലുള്ളതിനാൽ, പത്ത് വർഷത്തെ തടവുശിക്ഷ വർധിപ്പിക്കണമെന്ന ഇരയുടെ അപ്പീലിനോടൊപ്പം മുൻഗണനാടിസ്ഥാനത്തിൽ വാദം കേൾക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, എൻ.വി അൻജാരിയ എന്നിവരുടെ ബെഞ്ച് ഹൈകോടതിക്ക് നിർദേശം നൽകി.
ഇരയുടെ പിതാവിനെ സെംഗാറിന്‍റെ ഒത്താശയോടെ പൊലീസ് അറസ്റ്റ് ചെയ്യുകയും, കസ്റ്റഡിയിലിരിക്കെ 2018 ഏപ്രിൽ ഒമ്പതിന് മരിക്കുകയുമായിരുന്നു. ഈ കേസിൽ 2020 ജൂണിലാണ് സെംഗാറിന് കോടതി പത്ത് വർഷത്തെ തടവ് വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.