ഇനി ‘റെയിൽ വൺ’ മാത്രം; യു.ടി.എസ് ആപ് നിർത്തലാക്കുന്നു
തിരുവനന്തപുരം: റെയിൽവേയുടെ ഓൺലൈൻ പാസഞ്ചർ സേവനങ്ങൾ ഇനി മുതൽ ‘റെയിൽ വൺ’എന്ന ഏകീകൃത പ്ലാറ്റ്ഫോമിലേക്ക് മാറുന്നു. നിലവിലെ യു.ടി.എസ് ആപ് മാർച്ച് ഒന്നുമുതൽ പ്രവർത്തനരഹിതമാകും. യു.ടി.എസ് ആപ് നിർത്തലാക്കുന്ന നടപടികൾ ഘട്ടംഘട്ടമായാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സീസൺ ടിക്കറ്റ് ബുക്കിങ്, പുതുക്കൽ, പുതിയ രജിസ്ട്രേഷൻ എന്നിവ നിർത്തലാക്കി.
ആപ്പിന്റെ പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്യുന്നവർക്കോ അപ്ഡേറ്റ് ചെയ്യുന്നവർക്കോ പ്ലാറ്റ്ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാനോ ആർ-വാലറ്റ് റീചാർജ് ചെയ്യാനോ സാധിക്കില്ലെന്ന് റെയിൽവേ അറിയിച്ചു. യു.ടി.എസ് ആപ്പിലെ ഉപയോക്താക്കളുടെ നിലവിലെ ആർ-വാലറ്റ് ബാലൻസ് സുരക്ഷിതമായിരിക്കുമെന്ന് റെയിൽവേ അറിയിച്ചു. ആപ് നിർത്തലാക്കുന്നത് മൂലം തുക നഷ്ടപ്പെടില്ല. യാത്രക്കാർക്ക് ഈ ബാലൻസ് പുതിയ റെയിൽ വൺ ആപ്പിൽ തുടർന്നും ഉപയോഗിക്കാം.
റെയിൽ വൺ ആപിന്റെ പ്രത്യേകതകൾ
- റിസർവ്ഡ്, അൺറിസർവ്ഡ്, സീസൺ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ ‘റെയിൽ വൺ’ വഴി ബുക്ക് ചെയ്യാം.
- യു.പി.ഐ, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ, ആർ-വാലറ്റ്, നെറ്റ് ബാങ്കിങ് എന്നിവ വഴി സുരക്ഷിതമായി ഇടപാട് നടത്താം.
- ട്രെയിനുകളുടെ ലൈവ് സ്റ്റാറ്റസ്, സമയക്രമം, പ്ലാറ്റ്ഫോം വിവരങ്ങൾ, കോച്ച് പൊസിഷൻ എന്നിവ യാത്രക്കാർക്ക് വേഗത്തിൽ അറിയാം.
- പി.എൻ.ആർ സ്റ്റാറ്റസ് പരിശോധിക്കാനും ടിക്കറ്റ് റദ്ദാക്കാനും റീഫണ്ട് വിവരങ്ങൾ നിരീക്ഷിക്കാനും സൗകര്യമുണ്ട്.
- ഐ.ആർ.സി.ടി.സിയുടെ അംഗീകൃത വെണ്ടർമാരിൽനിന്ന് നേരിട്ട് സീറ്റിലേക്ക് ഭക്ഷണം ഓർഡർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.