ജയ്പൂർ: രാജസ്ഥാനിലെ സാംഭാർ നദിക്കരയിൽ ഒരാഴ്ചക്കിടെ ചത്തു വീണത് പതിനായിരത്തിലേറെ പക്ഷികൾ. കൂടുതലും ദേശാടന പക്ഷികളാണ് ചത്തൊടുങ്ങിയത്. തിങ്കളാഴ്ച മുതലാണ് പക്ഷി സ്നേഹികളുടെ നെഞ്ചു പിടയുന്ന കാഴ്ചകൾക്ക് ജയ്പൂ രിലെ സാംഭാർ നദീ തീരം സാക്ഷ്യം വഹിക്കുന്നത്. വിഷമയമായ ഭക്ഷ്യവസ്തുക്കൾ ഉള്ളിൽ ചെന്നതു മൂലമുള്ള േബാച്ചുലിസം എന്ന അവസ്ഥയോ പക്ഷിപ്പനിയോ ആവാം മരണ കാരണമെന്നാണ് സാമ്പ്ൾ പരിശോധനയിലൂടെ വനം വകുപ്പ് എത്തിച്ചേർന്ന നിഗമനം.
അസുഖം മറ്റ് പക്ഷികളിലേക്ക് പകരുന്നതിന് മുമ്പ് ചത്ത പക്ഷികളെ നീക്കുന്നതിനുള്ള നടപടികളുമായി 70 അംഗ ദുരന്ത നിവാരണ സേന സാംഭാർ നദീതീരത്ത് സജീവമാണ്. മൃഗസംരക്ഷണ വകുപ്പിൽ നിന്നുള്ള 12 സംഘങ്ങളും പ്രശ്ന പരിഹാരത്തിന് രംഗത്തുണ്ട്. ഓരോ ദിവസവും ആയിരത്തിനടുത്ത് പക്ഷികളുടെ അവശിഷ്ടമാണ് എടുത്തു കളയേണ്ടി വരുന്നത്.
പക്ഷികൾ കൂട്ടമായി ചത്തത് വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുവെന്നും സസ്യ ജാലങ്ങളെയും മൃഗങ്ങളേയും സംരക്ഷിക്കുകയെന്നത് സർക്കാറിൻെറ പരിഗണനയിലൊന്നാണെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.
പക്ഷികൾ കൂട്ടത്തോടെ ചത്തു വീഴുന്നതിൻെറ കാരണമറിയിക്കണമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഹൈകോടതി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.