ന്യൂഡൽഹി: അതിർത്തിയിലെ സംഘാർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ പാകിസ്താൻ വ്യോമപാതയിലൂടെയുള്ള സർവീസുകൾ പുനഃക്ര മീകരിച്ച് എയർ ഇന്ത്യ. പാകിസ്താൻ അതിർത്തിയിലുടെ പറക്കുന്ന വിമാനങ്ങൾ ഷാർജ, ദുബൈ വഴി തിരിച്ച് വിടുകയാണ് ഉണ് ടായത്. എയർ ഇന്ത്യ ട്വിറ്ററിലുടെയാണ് ഇക്കാര്യം അറിയിച്ചത്.
#FlyAI : Flight Status #UPDATE pic.twitter.com/EgTbn3VNso
— Air India (@airindiain) February 27, 2019
യുറോപ്പിൽ നിന്ന് ഡൽഹിയിലേക്ക് വരുന്ന എയർ ഇന്ത്യയുടെ വിമാനങ്ങൾ മുംബൈയിലേക്കും, അഹമ്മദാബാദിലേക്കും വഴിതിരിച്ച് വിട്ടിട്ടുണ്ട്. വിമാനങ്ങളൊന്നും റദ്ദാക്കിയിട്ടില്ലെന്നും ചിലത് വൈകാൻ സാധ്യതയുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർ വിമാനങ്ങളുടെ തൽസ്ഥിതി പരിശോധിച്ചതിന് ശേഷം മാത്രം യാത്രക്കൊരുങ്ങണമെന്നും എയർ ഇന്ത്യ വ്യക്തമാക്കുന്നു.
എയർ ഇന്ത്യക്കൊപ്പം ജെറ്റ് എയർവേയ്സ്, ഖത്തർ എയർവേയ്സ്, സിംഗപ്പൂർ എയർലൈൻസ് എന്നിവരും വിമാനങ്ങൾ വഴിതിരിച്ച് വിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.