ബാബരി ഭൂമി കേസ്: പോപുലർ ഫ്രണ്ട് തിരുത്തൽ ഹരജി നൽകി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി കേസ് വിധിക്കെതിരെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുത്തൽ ഹരജി നൽകി. പോപുലര്‍ ഫ്രണ് ട് ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്‍റെ തീരുമാനപ്രകാരം നോര്‍ത്ത് സോണ്‍ സെക്രട്ടറി അനീസ് അന്‍സാരിയാണ് ഹരജി നൽകിയത്.

ബാ​ബ​രി മ​സ്​​ജി​ദ്​ ഭൂ​മി രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന്​ വി​ട്ടു​ന​ൽ​കി​യ 2019 നവംബര്‍ 9ലെ സുപ്രീംകോടതി വിധി സ്‌റ്റേ ചെയ്യണമെന്നും വിധി അനുസരിച്ച് നടപടികളെടുക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ തടയണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. കേസില്‍ കക്ഷിയല്ലെങ്കിലും സുപ്രിംകോടതി വിധി തങ്ങളുടെ താല്‍പ്പര്യങ്ങളെയും വിശ്വാസങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ, വിധിക്കെതിരായ 18 പുനഃപരിശോധന ഹരജികൾ സുപ്രീംകോടതി തള്ളിയിരുന്നു.

Tags:    
News Summary - opular Front of India filed curative petition in Supreme Court over Ayodhya land case verdict-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.