വിവിപാറ്റ്​ സ്ലിപ്പുകൾ ആദ്യം എണ്ണണമെന്ന്​ പ്രതിപക്ഷം

ന്യൂഡൽഹി: വിവിപാറ്റ്​ സ്ലിപ്പുകൾ ആദ്യം എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ. കേന്ദ്ര തെരഞ്ഞെടുപ്പ്​ ക മീഷനെയാണ്​ ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ സമീപിച്ചത്​. വോട്ടിങ്​ യന്ത്രങ്ങളിലെ വോട്ട്​ എണ്ണുന്നതിന്​ മു മ്പ്​ വിവിപാറ്റ്​ സ്ലിപ്പുകൾ എണ്ണണമെന്നാണ്​ പാർട്ടികളുടെ ആവശ്യം.

ഉത്തർപ്രദേശിൽ കേന്ദ്ര​േ​സനയെ വിന്യസിക്കുക, വോ​ട്ടെണ്ണൽ നടക്കു​േമ്പാൾ ഏല്ലാ കൗണ്ടിങ് ടേബിളുകളിലും​ ഏജൻറുമാരെ അനുവദിക്കുക., ക്ര​മക്കേട്​ കണ്ടാൽ മുഴുവൻ വിവിപാറ്റുകളും എണ്ണുക തുടങ്ങിയ ആവശ്യങ്ങളും തെരഞ്ഞെടുപ്പ്​ കമീഷന്​ മുമ്പാകെ പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചിട്ടുണ്ട്​​.

കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അശോക് ഗെഹ്ലോട്ട്, അഭിഷേക് മനു സിങ്വി എന്നിവരും ടി.ഡി.പി നേതാവ് ചന്ദ്ര ബാബു നായിഡു, ബി.എസ്.പി നേതാവ് സതീഷ് ചന്ദ്ര മിശ്ര, സി.പി.എം നേതാവ് സീതാറാം യെച്ചൂരി, സി.പി.െഎ നേതാവ് ഡി. രാജ, എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാൾ, തൃണമൂൽ നേതാവ് ഡറിക് ഒബ്രയിൻ, ഡി.എം.കെയിൽ നിന്ന് കനിമൊഴി, ആർ.ജെ.ഡി നേതാവ് മനോജ് ഝാ, എൻ.സി.പി നേതാവ് മനോജ് മേമൻ എന്നിവരാണ് തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിച്ചത്​.

അതേസമയം, കരുതൽ ​േവാട്ടിങ്​ യന്ത്രങ്ങൾ കൊണ്ട്​ പോകുന്നതിൻെറ ദൃശ്യങ്ങളാണ്​ പ്രചരിച്ചതെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ വ്യക്​തമാക്കി. ഉദ്യോഗസ്ഥർക്ക്​ വീഴ്​ച സംഭവിച്ചിട്ടു​ണ്ടെങ്കിൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ്​ കമീഷൻ അറിയിച്ചു. യു.പിയിൽ വിവിധയിടങ്ങളിൽ ലോഡ്​കണക്കിന്​ ഇ.വി.എമ്മുകൾ കടത്തി​ കൊണ്ടുപോകുന്നതിൻെറ ദൃശ്യങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു.

Tags:    
News Summary - Opposition party on vvpat slip-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.