ജ്യോതിരാദിത്യ സിന്ധ്യ

വിമാനത്തിന്റെ എമർജൻസി വാതിൽ ബി.ജെ.പി എം.പി തുറന്നത് അബദ്ധത്തിലെന്ന് വ്യോമയാന മന്ത്രി

ന്യൂഡൽഹി: ബി.ജെ.പി എം.പി തേജസ്വി സൂര്യ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നത് അബദ്ധത്തിലാണെന്ന് വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ. അദ്ദേഹം ഇക്കാര്യത്തിൽ ഖേദം പ്രകടിപ്പിച്ചുവെന്നും സിന്ധ്യ പറഞ്ഞു. ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിലാണ് എം.പി അബദ്ധത്തിൽ തുറന്നത്.

ഇതുസംബന്ധിച്ച് ഇൻഡിഗോ പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു. കമ്പനിയുടെ ചെന്നൈ-ട്രിച്ചി വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിന്റെ എമർജൻസി വാതിൽ എം.പി അബദ്ധത്തിൽ തുറക്കുകയായിരുന്നു. ഡിസംബർ 10നാണ് സംഭവമുണ്ടായത്. യാത്രക്കാർ വിമാനത്തിലേക്ക് കയറുമ്പോഴായിരുന്നു സംഭവം.

എമർജൻസി വാതിൽ തുറന്നത് ബി.ജെ.പി എം.പിയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാൽ, അത്തരം ആരോപണങ്ങൾക്കൊന്നും മറുപടി പറയാൻ താനില്ലെന്ന് സിന്ധ്യ പറഞ്ഞു. 

Tags:    
News Summary - 'Opened door by mistake': Aviation minister Scindia on Tejasvi Surya opening emergency door of flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.